NIA Raid In Kerala: സംസ്ഥാനത്തെ പിഎഫ്ഐ നേതാക്കളുടെ വീടുകളിൽ എൻഐഎ റെയ്ഡ്

NIA Raids In Kerala: എറണാകുളത്തെ പെരിയാർവാലിയിലും തിരുവനന്തപുരത്തെ തോന്നയ്ക്കലും ഉൾപ്പെടെ പരിശോധന നടക്കുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Dec 29, 2022, 07:38 AM IST
  • പോപ്പുലര്‍ഫ്രണ്ടിന്റെ മുന്‍ ഭാരവാഹികളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്
  • സംസ്ഥാനത്ത് 56 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോർട്ട്
  • രണ്ടാം നിര നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ്
NIA Raid In Kerala: സംസ്ഥാനത്തെ പിഎഫ്ഐ നേതാക്കളുടെ വീടുകളിൽ എൻഐഎ റെയ്ഡ്

തിരുവനന്തപുരം: NIA Raids In Kerala: നിരോധിത സംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ മുന്‍ ഭാരവാഹികളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നു. സംസ്ഥാനത്ത് 56 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോർട്ട്. എന്‍ഐഎ ബാംഗ്ലൂരൂ, ഡല്‍ഹി യൂണിറ്റുകളും കേരളത്തിലെത്തിയിട്ടുണ്ടെന്നാണ് സൂചന. കൂടുതൽ പരിശോധന നടക്കുന്നത് എറണാകുളം റൂറലിലാണ്.  

Also Raid: PFI : പോപ്പുല‍ർ ഫ്രണ്ടിനെതിരെ വീണ്ടും നടപടി; 5 സംസ്ഥാനങ്ങളിൽ നിന്നായി 247 പേർ അറസ്റ്റിൽ

എറണാകുളത്ത് 12 കേന്ദ്രങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. പിഎഫ്ഐ നിരോധനത്തിന്റെ തുടര്‍ച്ചയായാണ് റൈഡ് നടക്കുന്നത്. സംഘടനയുടെ രണ്ടാം നിര നേതാക്കൾ,  പ്രവർത്തകർക്ക് പരിശീലനം നൽകിയവർ എന്നിവരുടെ വീടുകളിലാണ് റെയ്‌ഡ്‌ നടക്കുന്നത്. ഡൽഹിയിൽ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്.  പുലർച്ചെ 2 മണിയോടെയാണ് എൻഐഎ സംഘം എത്തിയത്. NIA DYSP ആർ.കെ. പാണ്ടെയുടെ നേതൃത്വത്തിലാണ് തിരുവനന്തപുരത്തെ പരിശോധനകൾ നടക്കുന്നത്.  നവാസ് തോന്നക്കൽ സുൽഫി വിതുര പള്ളിക്കൽ ഫസൽ എന്നീ നേതാക്കളുടെ വീടുകളിലാണ് തിരുവനന്തപുരത്ത് റെയ്ഡ്. 

Also Read: Morning Manthra: പ്രഭാതത്തിൽ ഈ മന്ത്രം നിത്യവും ജപിക്കുന്നത് വളരെ ഉത്തമം

ആലുവയിൽ 7 സ്ഥലങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. അരൂർ, എടത്വ, പുന്നപ്ര, കായംകുളം വിയപുരം എന്നിവിടങ്ങളിൽ ആലപ്പുഴ ജില്ലയിൽ പരിശോധന നടക്കുന്നത്. സമാന്തരമായി സംഘടനയ്ക്ക് വേണ്ടി തുടർ പ്രവർത്തനങ്ങൾ നടത്തുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പത്തനംതിട്ടയിൽ പിഎഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ്‌ റാഷിദിന്റെ വീട്ടിൽ പരിശോധന നടക്കുന്നുണ്ട്. സംസ്ഥാന കമ്മിറ്റി അംഗം ആയിരുന്ന നിസാറിന്റെ വീട്ടിലും ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്.  മൂവാറ്റുപുഴയിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും പരിശോധന  പുരോഗമിക്കുന്നതായിട്ടാണ് റിപ്പോർട്ട്. പിഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി തമർ അഷ്‌റഫിന്റെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്.

Also Read: ബുധന്റെ ഉദയം ഈ 3 രാശിക്കാരുടെ ഭാഗ്യം ഉണർത്തും! ലഭിക്കും വൻ ധനമഴ

കൊല്ലത്ത്‌ കരുനാഗപ്പള്ളി, ചക്കുവള്ളി എന്നിവിടങ്ങളിലാണ് എൻഐഎ  സംഘത്തിൻ്റെ പരിശോധന.  ചക്കുവള്ളിയിൽ സിദ്ദീഖ് റാവുത്തർ എന്നയാളുടെ വീട്ടിലാണ് പരിശോധന പുരോഗമിക്കുന്നത്. പത്തനംതിട്ടയിൽ പി.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ്‌ റാഷിദിന്റെ വീട്ടിലും സംസ്ഥാന കമ്മിറ്റി അംഗം ആയിരുന്ന നിസാറിന്റെ വീട്ടിലും പരിശോധന നടക്കുന്നു. പത്തനംതിട്ടയിൽ റെയ്ഡ് നടക്കുന്ന വീടുകളിൽ നേതാക്കളില്ലെന്നാണ് വിവരം ;ലഭിക്കുന്നത്. പത്തനംതിട്ട അടൂർ പഴകുളത്തും എൻഐഎ പരിശോധന നടക്കുന്നുണ്ട്. പിഎഫ്ഐ നേതാവ് സജീവിൻ്റെ വീട്ടിലാണ് പരിശോധന.  മലപ്പുറത്ത് നാലിടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്. മുൻപ് അറസ്റ്റിലായ ദേശീയ പ്രസിഡൻ്റ് ഒഎംഎ സലാമിൻ്റെ സഹോദരൻ്റെ മഞ്ചേരിയിലെ വീട്ടിലും റെയ്ഡ് നടന്നു. മഞ്ചേരിയിലും കോട്ടയ്ക്കലും വളാഞ്ചേരിയിലും ഒരേസമയം റെയ്ഡ് നടക്കുന്നുണ്ട്. മണ്ണാർക്കാട് കോട്ടോപ്പാടത്തും എൻഐഎ പരിശോധന നടത്തുന്നു. മലപ്പുറം സോണൽ പ്രസിഡന്റ്‌ ആയിരുന്ന നാസർ മൗലവി എന്ന വ്യക്തിയുടെ വീട്ടിലാണ് റെയ്ഡ്. മൗലവി നാട്ടിലിലെന്നും വിദേശത്താണെന്നുമാണ് വിവരം.

കോട്ടയം കാഞ്ഞിരപ്പള്ളിയിലും എൻഐഎ റെയ്ഡ് നടക്കുന്നുണ്ട്.  പിഎഫ്ഐയുടെ നേതാവായിരുന്ന സുനീർ മൗലവിയുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്.  കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ വീട്ടിലാണ് പരിശോധന കേരളാ പൊലീസിൻ്റെ സാന്നിധ്യത്തിലാണ് എൻഐഎ റെയ്ഡ് നടത്തുന്നത്.  ഈരാറ്റുപേട്ടയിലും എൻഐഎയുടെ പരിശോധന നടക്കുന്നുണ്ട്.  കോഴിക്കോട് ജില്ലയിൽ രണ്ടിടത്ത് പരിശോധന നടക്കുന്നുണ്ട്. മാവൂരിലും നാദാപുരത്തുമാണ് റെയ്ഡ്. നാദാപുരത്തെ പിഎഫ്ഐ പ്രവർത്തകൻ നൗഷാദിന്റെ വീട്ടിൽ എൻഐഎ സംഘം പരിശോധന നടത്തുന്നു.  കോഴിക്കോട് പാലേരിയിലും എൻഐഎ സംഘത്തിൻ്റെ പരിശോധന നടക്കുന്നു.  റെയഡ് നടക്കുന്നത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കെ.സാദത്ത് മാസ്റ്ററുടെ വീട്ടിലാണ്. അതുപോലെ തൃശ്‌ഹൂറിലും കണ്ണൂരിലും പരിശോധന നടക്കുന്നുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News