Onam 2022 : ഇന്ന് ചിത്തിര; അറിയാം ഈ ദിവസത്തിന്റെ പ്രാധാന്യവും പ്രത്യേകതകളും

ഇനി എട്ടാം ദിനമായ തിരുവോണത്തിനുള്ള കാത്തിരിപ്പിലാണ് ജനങ്ങൾ.  മഹാബലി തമ്പുരാന്  വരവേൽപ്പേകിയാണ് മലയാളികൾ ഓണം കൊണ്ടാടുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 31, 2022, 10:46 AM IST
  • ഇനി എട്ടാം ദിനമായ തിരുവോണത്തിനുള്ള കാത്തിരിപ്പിലാണ് ജനങ്ങൾ.
    മഹാബലി തമ്പുരാന് വരവേൽപ്പേകിയാണ് മലയാളികൾ ഓണം കൊണ്ടാടുന്നത്.
  • ഇന്നലെ, ആഗസ്റ്റ് 30 അത്തം ഇടാൻ ആരംഭിച്ച മലയാളികൾ ഇന്ന് പൂക്കളത്തിൽ ഒരു വരി പൂവ് കൂടി ചേർത്ത് പൂക്കളത്തിന്റെ ഭംഗി വർധിപ്പിക്കും.
  • കൂടാതെ ജനങ്ങൾ മഹാബലിയെ വരവേൽക്കാൻ വീട് വൃത്തിയാക്കുന്ന ദിവസം കൂടിയാണ് ചിത്തിര.
Onam 2022 : ഇന്ന് ചിത്തിര; അറിയാം ഈ ദിവസത്തിന്റെ പ്രാധാന്യവും പ്രത്യേകതകളും

കേരളം ഓണത്തിനായി ഒരുങ്ങുകയാണ്. ഇന്ന് മലയാളികൾ രണ്ടാം ദിനമായ ചിത്തിര ആഘോഷിക്കുകയാണ്. ഇനി എട്ടാം ദിനമായ തിരുവോണത്തിനുള്ള കാത്തിരിപ്പിലാണ് ജനങ്ങൾ. മഹാബലി തമ്പുരാന്  വരവേൽപ്പേകിയാണ് മലയാളികൾ ഓണം കൊണ്ടാടുന്നത്. ഇന്നലെ, ആഗസ്റ്റ് 30 അത്തം ഇടാൻ ആരംഭിച്ച മലയാളികൾ ഇന്ന് പൂക്കളത്തിൽ ഒരു വരി പൂവ് കൂടി ചേർത്ത് പൂക്കളത്തിന്റെ ഭംഗി വർധിപ്പിക്കും. കൂടാതെ  ജനങ്ങൾ മഹാബലിയെ വരവേൽക്കാൻ വീട് വൃത്തിയാക്കുന്ന ദിവസം കൂടിയാണ് ചിത്തിര. ഇന്ന് മലയാളികൾ തങ്ങളുടെ വീട് വൃത്തിയാക്കിയിടും. പിന്നെയുള്ള എട്ട് ദിവസങ്ങൾ മഹാബലിക്കായുള്ള കാത്തിരിപ്പാണ്.

ചിങ്ങമാസത്തിലെ അത്തംനാൾ മുതൽ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിൽ വീട്ടുമുറ്റത്ത് ഒരുക്കുന്ന പൂക്കൾ കൊണ്ടുള്ള ഒരു അലങ്കാരമാണ് അത്തപ്പൂക്കളം. അത്തം ദിനത്തിൽ ഒരു പൂവ് കൊണ്ട് മാത്രമാണ് പൂക്കളം തീർക്കുന്നത്. തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത് എന്നാണ് വിശ്വാസം. തൃക്കാക്കരവരെപോയി ദേവനെ പൂജിക്കാൻ എല്ലാ ജനങ്ങൾക്കും സാധിക്കാതെ വന്നപ്പോൾ അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതിൽ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുവദിച്ചുവെന്നാണ് ഐതിഹ്യം. 

ALSO READ: Onam 2022: ഇന്ന് അത്തം; മലയാളികൾക്ക് ഇനി ഓണനാളുകൾ

അത്തം നാളിൽ ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്‍റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളൂ. അല്ലെങ്കിൽ ചുവന്ന നിറമുള്ള പൂവിന് പൂക്കളത്തിൽ സ്ഥാനമുള്ളൂ.  മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കുന്നത്. ചിലയിടങ്ങളിൽ ഉത്രാടത്തിനാണു പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നതെങ്കിൽ ചിലയിടങ്ങളിൽ തിരുവോണ ദിവസമാണ് 10 പൂക്കളും ഉപയോഗിച്ച് പൂക്കളം ഇടുന്നത്.

  ഓണപ്പൂക്കളത്തില്‍ ആദ്യം സ്ഥാനം മറ്റൊന്നിനുമല്ല നമ്മുടെ തുളസിയാണ്. പൂജക്കും പൂക്കളത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന ഒരു പൂവാണ് തുളസി. അതുകൊണ്ട് നിങ്ങളുടെ പൂക്കളത്തില്‍ നിര്‍ബന്ധമായും വേണ്ട ഒന്നാണ് തുളസിപ്പൂവ്.  രണ്ടാമത് ഒഴിവാക്കാൻ പറ്റാത്തത് തുമ്പയാണ്. അത്തപ്പൂക്കളത്തില്‍ ചെമ്പരത്തിയുടെ സാന്നിധ്യം വളരെയധികം പ്രധാനപ്പെട്ടതാണ്.   ഒഴിവാക്കാൻ പറ്റാത്ത മറ്റൊന്നാണ് മന്ദാരം. നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ കാണപ്പെടുന്ന ഒരു പുഷ്പമാണിത്. വെളുത്ത നിറത്തിലുള്ള ഈ പുഷ്പം നമ്മുടെ ജീവിതത്തില്‍ പോസിറ്റീവിറ്റി നിറക്കും എന്നാണ് വിശ്വാസം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News