Road Accident: കാസർകോട് ടിപ്പറും കാറും കൂട്ടിയിടിച്ച് 3 പേർ മരിച്ചു

Car Accident: കൊന്നക്കാട് ഭാഗത്തേക്ക് പോയ കാറിലേക്ക് നീലേശ്വരം ഭാഗത്തേക്ക് കരിങ്കല്ലുമായി വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണമായും തകരുകയും കാറിലുണ്ടായിരുന്ന 3 പേർ തൽക്ഷണം മരണമടയുകയുമായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Dec 3, 2022, 08:03 AM IST
  • കാസർകോട് ടിപ്പറും കാറും കൂട്ടിയിടിച്ച് 3 പേർ മരിച്ചു
  • യുവാക്കൾ സഞ്ചരിച്ച കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു
  • കാറിലുണ്ടായിരുന്ന നാലുപേരിൽ മൂന്നു പേരും സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു
Road Accident: കാസർകോട് ടിപ്പറും കാറും കൂട്ടിയിടിച്ച് 3 പേർ മരിച്ചു

കാസർകോട് : Car Accident: കാസർകോട് നീലേശ്വരത്ത് കാറും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. കൊല്ലംപാറ മഞ്ഞളങ്കാടിനു സമീപമാണ് അപകടം നടന്നത്. അപകടത്തിൽ കരിന്തളം സ്വദേശികളായ കെ കെ ശ്രീരാഗ്, കിഷോർ, കൊന്നക്കാട് സ്വദേശി അനുഷ് എന്നിവരാണ് സംഭവ സ്ഥലത്തുവച്ചുതന്നെ മരണമടഞ്ഞത്.   

Also Read: Manali Road Accident: മണാലിയിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മലയാളി ഡോക്ടർ അടക്കം രണ്ടുപേർ മരിച്ചു

യുവാക്കൾ സഞ്ചരിച്ച കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊന്നക്കാട് ഭാഗത്തേക്ക് പോയ കാറിലേക്ക് നീലേശ്വരം ഭാഗത്തേക്ക് കരിങ്കല്ലുമായി വന്ന ലോറി ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണമായും തകർന്നിരുന്നു.

Also Read: Viral Video: വരന്റെ മുന്നിൽ വച്ച് മുൻ കാമുകനായി പാട്ടുപാടി വധു, പിന്നെ നടന്നത്..! വീഡിയോ വൈറൽ

കാറിലുണ്ടായിരുന്ന നാലുപേരിൽ മൂന്നു പേരും സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. കെഎസ്ഇബി കരാർ തൊഴിലാളികളാണ് യുവാക്കൾ.   ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന കരിന്തളം സ്വദേശി ബിനുവിനെ ഗുരുതര പരിക്കുകളോടെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടുത്തം

പെരുമ്പാവൂരിൽ വൻ തീപിടുത്തം.   തീപിടുത്തം  ഉണ്ടായത് കീഴില്ലം ത്രിവേണിയിലെ ഫാൽകൻസ് ഇൻഡസ് പ്ലൈവുഡ് കമ്പനിയിലാണ്. സ്ഥാപനത്തില്‍ തൊഴിലാളികളാരും കുടുങ്ങിയിട്ടില്ലയെന്നാണ് റിപ്പോർട്ട്. വിവരമറിഞ്ഞതിനെ തുടർന്ന് രണ്ട് ഫയർ ഫോഴ്‌സ് യുണിറ്റ് എത്തിയാണ് തീയണക്കാന്‍ ശ്രമിച്ചത്. 

Also Read: Budh Gochar 2022: ബുധന്റെ രാശിമാറ്റത്തിലൂടെ ഈ രാശിക്കാരുടെ സാമ്പത്തിക പ്രശ്നങ്ങൾ നീങ്ങും!

അടുത്ത സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാൻ അഗ്നിശമന സേന ശ്രമം നടത്തിയിരുന്നു.  ഇതിനിടയിൽ മൂവാറ്റുപുഴ, പട്ടിമറ്റം എന്നിവിടങ്ങളിൽ നിന്നും ഫയർ യൂണിറ്റ് വരാത്തതിൽ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിന് പിന്നാലെ അഗ്നി ശമന സേനയുടെ രണ്ട് യൂണിറ്റ് കൂടി സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചു.  ഒക്ടോബര്‍ ആദ്യ വാരത്തില്‍ തൃശൂരിലെ ശക്തൻ സ്റ്റാൻഡിന് സമീപം വെളിയന്നൂരിലെ ചാക്കപ്പായ് സൈക്കിൾസ് എന്ന സ്ഥാപനത്തിന്‍റെ മൂന്നുനില കെട്ടിടത്തില്‍ തീപിടുത്തമുണ്ടായതിനെ തുടർന്ന് . ഫയർഫോഴ്സിന്‍റെ ഏഴ് യൂണിറ്റ് ഒന്നര മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആദ്യം പുകയുയർന്നത് സ്ഥാപനത്തിന്‍റെ മൂന്നാം നിലയിലായിരുന്നു.  ഇത് പുതിയ സ്റ്റോക്ക് സൈക്കിളുകളും സ്പെയർ പാർട്സും സൂക്ഷിച്ചിരുന്ന ഗോഡൗണായിരുന്നു. ഈ സമയം താഴത്തെ നിലയിൽ നാല് ജീവനക്കാർ ഉണ്ടായിരുന്നവെങ്കിലും പുക ഉയരുന്നത് കണ്ട ഇവർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയും ഫയർഫോഴ്സിനെ വിളിക്കുകയും ചെയ്തു. അപ്പോഴേക്കും ഗോഡൗണ്‍ പൂർണമായും കത്തി നശിച്ചു.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News