family health center attack: തൃശൂരില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് തീയിട്ട് അജ്ഞാതന്‍, മരുന്നുകൾ കത്തി നശിച്ചു; ജീവനക്കാരന് പരിക്ക്

family health center attacked in Thrissur: ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരോട് മാസ്‌ക് ധരിച്ചെത്തിയ അക്രമി തട്ടിക്കയറുകയും പിന്നീട് കയ്യിൽ കരുതിയിരുന്ന കുപ്പിയിലെ ദ്രാവകം ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 21, 2024, 07:43 AM IST
  • ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം.
  • മൂന്ന് ജീവനക്കാരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്.
  • ഓടി രക്ഷപ്പെട്ട അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
family health center attack: തൃശൂരില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് തീയിട്ട് അജ്ഞാതന്‍, മരുന്നുകൾ കത്തി നശിച്ചു; ജീവനക്കാരന് പരിക്ക്

തൃശ്ശൂർ: വിൽവട്ടം കുടുംബാരോഗ്യ കേന്ദ്രത്തിന് മാസ്ക് ധരിച്ചെത്തിയ അജ്ഞാതൻ തീയിട്ടു. സംഭവത്തിൽ ഒരു ജീവനക്കാരാന് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. 

ഓഡിറ്റിം​ഗ് നടക്കുന്നതിനാൽ മൂന്ന് ജീവനക്കാരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. മാസ്‌ക് ധരിച്ചെത്തിയ അക്രമി ജീവനക്കാരോട് തട്ടിക്കയറിയ ശേഷം കയ്യിൽ കരുതിയിരുന്ന കുപ്പിയിലെ ദ്രാവകം ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തിൽ സീനിയർ ക്ലർക്ക് അനൂപ് ധരിച്ചിരുന്ന ജീന്‍സിൽ തീപിടിച്ചാണ് ഇയാൾക്ക് പരിക്കേറ്റത്. ജീന്‍സ് പെട്ടെന്ന് ഊരിയെറിഞ്ഞതോടെയാണ് അനൂപ് രക്ഷപ്പെട്ടത്. ഇയാളുടെ കാലിനേറ്റ പരിക്ക് ഗുരുതരമല്ല. 

ALSO READ: സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട്ട്

ഓഫീസിലെ ഫയലും ഫാര്‍മസി റൂമിലെ മേശപ്പുറത്തിരുന്ന മരുന്നുകളും കത്തി നശിച്ചു. തീയിട്ട ശേഷം ഓടി രക്ഷപ്പെട്ട അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ 18ന്  ഒരാൾ ഹെല്‍ത്ത് സെന്ററിലെത്തി താന്‍ വാങ്ങിയ മരുന്നിന് ഗുണമേന്മയില്ലെന്ന് പറഞ്ഞ് ബഹളം വച്ചിരുന്നു. ഇയാളാണോ അക്രമം നടത്തിയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. എ.സി.പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വിയ്യൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.

കട്ട കമ്പനിയിൽ മോഷണം നടത്തിയ കേസ്; നാല് പേർ പിടിയിൽ

കൊല്ലം: കട്ട കമ്പനിയിൽ മോഷണം നടത്തിയ കേസിൽ നാല് പേർ കണ്ണനല്ലൂർ പോലീസിന്റെ പിടിയിലായി. ആദിച്ചനല്ലൂർ രേഷ്മ ഭവനത്തിൽ 25 വയസ്സുള്ള രാഹുൽ, വെളിച്ചിക്കാല ചരുവിള പുത്തൻവീട്ടിൽ 31 വയസ്സുള്ള ഫൈസൽ, ആദിച്ചനല്ലൂർ കുണ്ടുമൺ പറങ്കിമാംവിളയിൽ 33 വയസ്സുള്ള ഷൈജു, സഹോദരൻ 30 വയസ്സുള്ള ശ്യാം എന്നിവരെയാണ് കണ്ണനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.

പള്ളിമൺ നീലത്താഴത്ത് അബ്ദുൽ റഷീദിന്റെ ഉടമസ്ഥതത്തിലുള്ള എൻ എസ് ബ്രിക്സ് എന്ന ചുടുകട്ട കമ്പനിയിൽ നിന്നും മിഷനറികളാണ് ഇവർ മോഷ്ടിച്ചത്. അഞ്ച് മാസത്തോളമായി കമ്പനി അടച്ചിട്ടിരിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് ഉടമ എത്തിയപ്പോഴാണ് മിഷനറികൾ മോഷണം പോയ വിവരം അറിയുന്നത്. തുടർന്ന് കണ്ണനല്ലൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. 

ആക്രിക്കടകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. മോഷ്ടിച്ച സാധനങ്ങൾ ആക്രിക്കടയിൽ പ്രതികൾ വിറ്റിരുന്നു. സംശയം തോന്നിയ ആക്രിക്കട ഉടമ ഇവർ എത്തിയ ബൈക്കിന്റെ നമ്പർ രേഖപ്പെടുത്തി വെക്കുകയും ഇത് പോലീസിന് കൈമാറുകയും ആയിരുന്നു. വെള്ളിയാഴ്ച നാല് പേരെയും വീട്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേഷ്, എസ് ഐ സുമേഷ്, ഗ്രേഡ് എസ് ഐ രാജേന്ദ്രൻ പിള്ള, സിപിഎം മാരായ സിജോ, ഓർവെൽ, ദിനേശ് കുമാർ, താജുദ്ദീൻ, ഹുസൈൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News