ന്യായം നോക്കി ചെയ്യാമെന്ന് പറഞ്ഞത് മന്ത്രിക്ക് ഇഷ്ടപ്പെട്ടില്ല; ഭക്ഷ്യമന്ത്രിയോട് തർക്കിച്ച എസ്എച്ച്ഒയെ സ്ഥലമാറ്റി

GR Anil SHO Phone Call : പരാതി മനസ്സിലാക്കിയതിന് ശേഷം ന്യായം നോക്കി ഇടപെടാമെന്ന് ഇൻസ്പെക്ടർ ഗിരിലാൽ മന്ത്രിക്ക് മറുപടി നൽകി. എന്നാൽ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞ ന്യായമെന്ന എന്ന വാക്ക് മന്ത്രിയെ ചൊടുപ്പിക്കുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 23, 2022, 05:29 PM IST
  • മന്ത്രിയോട് വട്ടപ്പാറ എസ്എച്ച്ഒയായ ഗിരിലാൽ തർക്കികുകയായിരുന്നു.
  • തുടർന്ന് ഇരുവരുടെയും ഫോൺ സംഭാഷണങ്ങൾ പുറത്ത് വരികയും ചെയ്തു.
  • ഇതിന് പിന്നാലെ ഇൻസ്പെക്ടർ ഗിരിലാലിന് വിജിലൻസിലേക്ക് മാറ്റുകയായിരുന്നു.
  • സംഭവത്തിൽ റൂറൽ എസ്പി ഗിരിലാലിനോട് വിശദീകരണം ചെയ്യുകയും ചെയ്തു.
ന്യായം നോക്കി ചെയ്യാമെന്ന് പറഞ്ഞത് മന്ത്രിക്ക് ഇഷ്ടപ്പെട്ടില്ല; ഭക്ഷ്യമന്ത്രിയോട് തർക്കിച്ച എസ്എച്ച്ഒയെ സ്ഥലമാറ്റി

തിരുവനന്തപുരം : കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പരാതിയിൽ ഭക്ഷ്യ വുകപ്പ് മന്ത്രി ജി.ആർ അനിലിനോട് തർക്കിച്ച ഇൻസ്പെക്ടറെ സ്ഥലമാറ്റി. പരാതിയുമായി ബന്ധപ്പെട്ട് ഇടപെടലാവശ്യപ്പെട്ട മന്ത്രിയും വട്ടപ്പാറ എസ്എച്ച്ഒയായ ഗിരിലാലും തമ്മിൽ തർക്കികുകയായിരുന്നു. തുടർന്ന് ഇരുവരുടെയും ഫോൺ സംഭാഷണങ്ങൾ പുറത്ത് വരികയും ചെയ്തു. ഇതിന് പിന്നാലെ ഇൻസ്പെക്ടർ ഗിരിലാലിനെ വിജിലൻസിലേക്ക് മാറ്റി. സംഭവത്തിൽ റൂറൽ എസ്പി ഗിരിലാലിനോട് വിശദീകരണം തേടുകയും ചെയ്തു.

തന്റെ മണ്ഡലത്തിൽ ഒരു സ്ത്രീ നൽകിയ പരാതിന്മേൽ നടപടി വേണമെന്നാവശ്യപ്പെട്ടാണ് ഭക്ഷ്യ മന്ത്രി വട്ടപ്പാറ എസ്എച്ച്ഒയെ ബന്ധപ്പെടുന്നത്. 11 വയസുകരാനായ തന്റെ മകനെ രണ്ടാം ഭർത്താവ് ഉപദ്രവിക്കുന്നയെന്ന സ്ത്രീയുടെ പരാതിന്മേൽ ഉടൻ നടപടിവേണമെന്ന് മന്ത്രി ആവശ്യപ്പെടുകയായിരുന്നു. പരാതി മനസ്സിലാക്കിയതിന് ശേഷം ന്യായം നോക്കി ഇടപെടാമെന്ന് ഇൻസ്പെക്ടർ ഗിരിലാൽ മന്ത്രിക്ക് മറുപടി നൽകി. എന്നാൽ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞ ന്യായമെന്ന എന്ന വാക്ക് മന്ത്രിയെ ചൊടുപ്പിക്കുകയായിരുന്നു. 

ALSO READ : പോലീസുകാരെ കൊല്ലുമെന്ന് ഭീഷണി; ലഹരി വിട്ടപ്പോൾ കരഞ്ഞുകൊണ്ട് മാപ്പപേക്ഷ- വീഡിയോ വൈറൽ

തുടർന്ന് ആദ്യം മന്ത്രി എസ്എച്ച്ഒയോട് വാക്കുകൾ കടുപ്പിക്കുകായായിരുന്നു. പ്രതിയെ തൂക്കിയെടുത്ത് കൊണ്ടുവരികയല്ലേ വേണ്ടതെന്ന് മന്ത്രി പോലീസ് ഉദ്യോഗസ്ഥനോട് ചോദിക്കുകയും ചെയ്തു. എന്നാൽ ഗിരിലാൽ താൻ ന്യായം നോക്കിയേ നടപടിയെടുക്കുയെന്നും തങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ സംരക്ഷിക്കാൻ ആരുമില്ലെന്നും മന്ത്രിയോട് ശുഭിതനായി മറുപടി നൽകി. പിന്നീട് ഇരുവരും തമ്മിൽ രൂക്ഷമായ വാഗ്വാദത്തിലേക്ക് പോകുകയായിരുന്നു. 

വിജിലൻസിലേക്കുള്ള ഗിരിലാലിന്റെ സ്ഥലമാറ്റം താൽക്കാലികം മാത്രമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടി സ്വീകരിച്ചേക്കും. കൂടുതൽ അന്വേഷണം നടത്തി വരികയാണ്. ഓഡിയോ പുറത്തായതിന് സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്. അതേസമയം പരാതിയിൽ രണ്ടാനച്ഛനെതിരെ ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News