Phoenix Movie: നി​ഗൂഢതകൾ നിറച്ച് അജു വർ​ഗീസിന്റെ 'ഫീനിക്സ്'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൈതി, വിക്രം വേദ എന്നീ സിനിമകൾക്ക് സംഗീതം ഒരുക്കിയ സാം സി എസാണ് ഫീനിക്സിന്റെ സംഗീത സംവിധായകൻ.

Written by - Zee Malayalam News Desk | Last Updated : Jul 16, 2023, 07:34 PM IST
  • ഹൊറർ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്.
  • നവാഗതനായ വിഷ്ണു ഭരതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • ഏറെക്കാലമായി സഹസംവിധായകനായി പ്രവർത്തിച്ച വിഷ്ണും സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ഫീനിക്സ്.
Phoenix Movie: നി​ഗൂഢതകൾ നിറച്ച് അജു വർ​ഗീസിന്റെ 'ഫീനിക്സ്'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അഞ്ചാം പാതിര എന്ന സൂപ്പർ ഹിറ്റിന് ശേഷം മിഥുൻ മാനുവലിന്റെ രചനയിൽ ഒരുങ്ങുന്ന പുതിയ ത്രില്ലർ ചിത്രം ഫീനിക്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഹൊറർ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്. നവാഗതനായ വിഷ്ണു ഭരതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെക്കാലമായി സഹസംവിധായകനായി പ്രവർത്തിച്ച വിഷ്ണും സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ഫീനിക്സ്. ചന്തുനാഥ്, അജു വർഗീസ്, അനൂപ് മേനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

21 ഗ്രാംസ് എന്ന ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനിഷ് കെ എൻ ആണ് ചിത്രം നിർമിക്കുന്നത്. സംവിധായകൻ വിഷ്ണുവും ബിഗിൽ ബാലകൃഷ്ണന്റെ കഥയ്ക്കാണ് മിഥുൻ മാനുവൽ തിരക്കഥയും സംഭാഷണവും ഒരിക്കിയിരിക്കുന്നത്.

കൈതി, വിക്രം വേദ എന്നീ സിനിമകൾക്ക് സംഗീതം ഒരുക്കിയ സാം സി എസാണ് ഫീനിക്സിന്റെ സംഗീത സംവിധായകൻ. വിനായക് ശശികുമാറാണ് സാമിന്റെ സംഗീതത്തിന് വരികൾ രചിക്കുന്നത്. ആൽബിയാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. നിതീഷ് കെ ടി ആറാണ് ചിത്രത്തിന്റെ എഡിറ്റർ.

Also Read: Nadikalil Sundari Yamuna: പ്രൊമോഷന് വരാത്ത നടന്മാരിൽ ഈ രണ്ടുപേർ...; തുറന്നുപറഞ്ഞ് നിർമ്മാതാവ് മുരളി

അതേസമയം മിഥുന്റെ രചനയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ഗരുഡൻ. സുരേഷ് ഗോപിയും ബിജു മേനോനുമാണ് ഗരുഡനിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. അരുൺ വർമ്മയാണ് ചിത്രത്തിന്റെ സംവിധായകൻ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫെനാണ് ചിത്രം നിർമിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News