Viral Video: കച്ചാ ബദാമോ? രതി പുഷ്പമോ? പിള്ളേർ പൊളിച്ചു-വീഡിയോ

പലരും കച്ചാ ബദാമിനൊപ്പം ചുവട് വെക്കുകയും  വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു.

Written by - Zee Malayalam News Desk | Last Updated : May 2, 2022, 04:08 PM IST
  • സ്കൂളിലേക്ക് പോകുന്ന വഴിയോ തിരിച്ച് മടങ്ങുമ്പോഴോ ആണ് വീഡിയോ
  • കുട്ടികളിൽ ചിലർ മമ്മൂട്ടിയുടെ ഭീഷ്മയിലെ രതിപുഷ്പത്തിൻറെ ചുവടും വീഡിയോയിൽ വെക്കുന്നുണ്ട്
  • അധികം താമസിക്കാതെ സംഭവം വൈറലായി
Viral Video: കച്ചാ ബദാമോ? രതി പുഷ്പമോ? പിള്ളേർ പൊളിച്ചു-വീഡിയോ

സമീപകാലത്ത് ഇൻറർനെറ്റ് മുഴുവൻ തരംഗം സൃഷ്ടിച്ച ഒരു പാട്ട് സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിൽ അത് കച്ചാബദാം മാത്രമായിരിക്കും.ഭുബൻ ബദ്യകർ എന്ന ബംഗാളിൽ നിനുള്ള കടല വിൽപ്പനക്കാരനാണ് പാട്ട് പാടി ഹിറ്റാക്കിയത്.

പലരും കച്ചാ ബദാമിനൊപ്പം ചുവട് വെക്കുകയും  വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. ഇത്തരത്തിലൊരു വീഡിയോയാണ് ഇത്തവണയും എത്തിയിരിക്കുന്നത്. ഇത്തവണ പാട്ടിനൊപ്പം ചുവട് വെച്ചത് കുട്ടികളാണ്. സ്കൂളിലേക്ക് പോകുന്ന വഴിയോ തിരിച്ച് മടങ്ങുമ്പോഴോ ആണ് വീഡിയോ എന്ന് ദൃശ്യങ്ങളിൽ കാണാം. അതേസമയം കുട്ടികളിൽ ചിലർ മമ്മൂട്ടിയുടെ ഭീഷ്മയിലെ രതിപുഷ്പത്തിൻറെ ചുവടും വീഡിയോയിൽ വെക്കുന്നുണ്ട്. ഏതായാലും അധികം താമസിക്കാതെ സംഭവം വൈറലായി.

ALSO READ : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു : പി രാജീവ്‌

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by RVCJ Media (@rvcjinsta)

ഇൻസ്റ്റഗ്രാമിലെ ആർവിസി ജിൻസ്റ്റ എന്ന ഇൻസ്റ്റഗ്രാം പേജാണ് വീഡിയോ പങ്ക് വെച്ചത്. ഇതിനോടകം രണ്ട് ലക്ഷത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്.  നിരവധി കമൻറുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. കുട്ടികളെ അഭിനന്ദിച്ചും പലരും  കമൻറുകളിട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News