Kuwait City: മകനെ "കഴുത" എന്ന് വിളിച്ച പിതാവിന് 200 കുവൈത്തി ദിനാര്‍ (48,000ത്തിലധികം രൂപ) പിഴ വിധിച്ച് കുവൈറ്റ് പബ്ലിക് പ്രോസിക്യൂഷന്.
'നീയൊരു കഴുതയാണെന്ന്' മകനോട് പിതാവ് പറഞ്ഞതിനെ തുടര്‍ന്ന് മകന് ഇദ്ദേഹത്തിനെതിരെപോലീസില് പരാതിപ്പെടുകയായിരുന്നു എന്നാണ് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പിതാവ് തന്നോട് മോശമായി സംസാരിച്ചത് ചൂണ്ടിക്കാട്ടിയാണ് കുട്ടി പിതാവിനെതിരെ കേസ് ഫയല്‍ ചെയ്തത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റം സമ്മതിച്ചു. കേസ് പരിഗണിച്ച കുവൈറ്റ് പബ്ലിക് പ്രോസിക്യൂഷന് കുട്ടിയെ അപമാനിച്ച പിതാവ് 200 ദിനാര്‍ പിഴയായി നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു. എന്നാല്‍, മകനെ കഴുതയെന്ന് വിളിക്കാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല.
ഇതാദ്യമല്ല കുവൈറ്റില്‍ ഇത്തരത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യപ്പെടുന്നത്. 2018 ൽ ഒരു കുവൈറ്റ് സ്ത്രീ തന്റെ മക്കളോട് മോശമായി പെരുമാറിയതിന് ഒരു മാസം തടവിന് ശിക്ഷിക്കപ്പെട്ടു, "ഹേ കഴുത! നീ പഠിക്കണം " എന്നായിരുന്നു സ്ത്രീ പറഞ്ഞത്. എന്നാല്‍, ഈ സംഭവത്തില്‍ കുട്ടികള്‍ക്കൊപ്പം പിതാവും കൂടി സ്ത്രീയ്ക്കെതിരായി പരാതി നല്‍കിയിരുന്നു.. കുട്ടികള്‍ക്ക് മാനസിക സംഘര്‍ഷം ഉളവാക്കുന്നു, അവരെ അപമാനിക്കുന്നു എന്നാണ് പിതാവ് തന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.
വാഹനമോടിച്ചാലും 500 റിയാല്‍ പിഴ ചുമത്തും.
വാഹനമോടിക്കുന്നവര്‍ക്ക് മാത്രമല്ല കാല് നടക്കാര്‍ക്കും ചില നിയമങ്ങള്‍ ബാധകമാണ്. കാല്‍നടക്കാര്‍ നിര്‍ദേശിക്കപ്പെട്ട വഴിയിലൂടെ മാത്രമേ റോഡ് മുറിച്ചു കടക്കാന്‍ പാടുള്ളൂ, ലംഘനം നടത്തിയാല്‍ 200 റിയാല്‍ പിഴ ചുമത്തും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...