Single Visa System: ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം; ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ

Singla Visa For GCC Copuntries: ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകൾക്ക് ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനുള്ള അവസരം ഉടനുണ്ടാകുമെന്ന് യുഎഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിൻ തൗഖ് ഉച്ചകോടിയിൽ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Sep 26, 2023, 11:24 PM IST
  • ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം
  • ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്
Single Visa System: ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം; ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ

റിയാദ്: ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ സൗകര്യമൊരുങ്ങുന്നു. ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്റൈന്‍, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ നടപ്പിലാക്കാൻ അബുദാബിയിൽ ചേർന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിൽ തീരുമാനമുണ്ടായിട്ടുണ്ട്. 

Also Read: Fire Accident: ദുബൈയിൽ റെസിഡന്‍ഷ്യൽ കെട്ടിടത്തിൽ തീപിടിത്തം

ടൂറിസം മേഖലയിൽ സൗദി അറേബ്യക്കുണ്ടായ കുതിപ്പ് ഉച്ചകോടിയിൽ ചർച്ചയാകുകയുണ്ടായി. ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകൾക്ക് ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനുള്ള അവസരം ഉടനുണ്ടാകുമെന്ന് യുഎഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിൻ തൗഖ് ഉച്ചകോടിയിൽ അറിയിച്ചു.

Also Read: 4 രാശിക്കാരുടെ ജീവിതം മാറിമറിയും, ലഭിക്കും രാജകീയ ജീവിതവും അപാര സമ്പത്തും!

നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ ടൂറിസ്റ്റ് വിസ പ്രകാരം ഗൾഫ് രാജ്യങ്ങളിലെ സ്വദേശി പൗരന്മാർക്കും വിദേശികൾക്കും സ്വതന്ത്രമായി ആറ് ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്താമെന്നും ഇത് സംബന്ധിച്ച് ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ തടുർന്ന് വിസ നിലവിൽ വരുമ്പോൾ പിന്നെ ട്രാൻസിറ്റ് വിസ ആവശ്യമില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News