കുവൈത്ത്: കുവൈത്തില്‍ സിക്ക് ലീവ് എടുക്കാന്‍ വേണ്ടി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കിയ യുവാവിന് മൂന്ന് വര്‍ഷം കഠിന തടവ്. ശിക്ഷ വിധിച്ചത് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയ ക്രിമിനല്‍ കോടതിയാണെന്ന് അല്‍ ഖബസ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Also Read: Kuwait News: പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് സംബന്ധിച്ച നിയന്ത്രണത്തിൽ പ്രത്യേക ഇളവ് അനുവദിക്കില്ല
വ്യാജ രേഖ ചമച്ച് അനധികൃതമായി ലീവുകള്‍ എടുക്കുന്ന കേസുകളില്‍ ശക്തമായ നിലപാടാണ് കോടതി സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ കേസില്‍ നേരത്തെതന്നെ പ്രതിയെ ജാമ്യത്തില്‍ വിടാനുള്ള അപേക്ഷ കോടതി തള്ളി. അവധി എടുക്കാനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ദിവസങ്ങളില്‍ ഇയാള്‍ രാജ്യത്തെ ഒരു സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയെക്കുറിച്ചുള്ള ഒരു വിവരവും അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സൗദിയിൽ പെൺവേഷത്തിലെത്തി മുൻഭാര്യയെ കൊലപ്പെടുത്തിയ യുവാവിന്റെ വധശിക്ഷ നടപ്പാക്കി
റിയാദ്: സൗദി അറേബ്യയില്‍ മുന്‍ ഭാര്യയെ കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട യുവാവിന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം. സൗദി പൗരനായ യുവാവിന്റെ വധശിക്ഷയാണ് നടപ്പിലാക്കിയത്. ഇയാളുടെ ഭാര്യയായിരുന്ന യുവതിയെയാണ് വേഷം മാറിയെത്തി കൊലപ്പെടുത്തിയത്. ഇരുവരും വിവാഹ മോചനം തേടിയിരുന്നു. ഇതിനുശേഷം മുന്‍വൈരാഗ്യം കൊണ്ട് പ്രതി ഇവരെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇയാൾ പെണ്‍വേഷത്തിലെത്തിയാണ് കൊലപാതകം നടത്തിയത്. സംഭവം കഴിഞ്ഞു നടത്തിയ അന്വേഷണത്തിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. മാത്രമല്ല അന്വേഷണത്തില്‍ കുറ്റം തെളിയുകയും ചെയ്തിരുന്നു. വിചാരണ പൂര്‍ത്തിയാക്കിയ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതിനെ തുടർന്ന് കേസിന്റെ അപ്പീലുകള്‍ ഉള്‍പ്പെടെ എല്ലാം പൂര്‍ത്തിയാകുകയും വധശിക്ഷ ശരിവെയ്ക്കുകയും തുടര്‍ നടപടികള്‍ക്ക് ശേഷം ശിക്ഷ നടപ്പാക്കാനുള്ള അന്തിമ അനുമതി ലഭിക്കുകയും ചെയ്തതിനു പിന്നാലെയാണ് ശനിയാഴ്ച ശിക്ഷ നടപ്പിലാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...