ഇന്ത്യൻ പ്രീമിയർ ലീഗിലെ സ്റ്റാർ താരങ്ങളാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിരാട് കോലിയും ഫാഫ് ഡുപ്ലെസിസും. ഇരുവരും ഒരേ ടീമിനെയാണ് പ്രതിനിധികരിക്കുന്നതെങ്കിലും ലീഗിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന താരങ്ങൾക്ക് ലഭിക്കുന്ന ഓറഞ്ച് ക്യാപിനുള്ള പോരാട്ടമാണ് കോലിക്കും ഡുപ്ലെസിസിനുമിടയിലുള്ളത്. അതിനാൽ ആർസിബിയുടെ മത്സരം കാണാൻ പോകുന്നവർ ഒരിക്കലും നിരാശരാകില്ല. അതിപ്പോൾ ആർസിബി തോറ്റാൽ പോലും!
നിലവിൽ ബാംഗ്ലൂർ നാളെ നടക്കുന്ന ലഖ്നൗ സൂപ്പർ ജെയ്ന്റിസിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായിട്ടുള്ള തയ്യാറെടുപ്പിലാണ്. ബെംഗളൂരു ചിന്നസ്വമാ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിന് മുന്നോടിയായിട്ടുള്ള പരിശീലനത്തിലാണ് ഇരു ടീമുകളും. അങ്ങനെ ആർസിബിയുടെ പരിശീലനത്തിനിടയിലുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. അതും ആർസിബി ആരാധകരുടെ ഇഷ്ട താരങ്ങളായ കോലിയുടേതും ഡുപ്ലെസിസിന്റേതും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധകേന്ദ്രമായി മാറിയിരിക്കുന്നത്.
ALSO READ : "CC:- റിതിക ഭാഭി"; ചഹൽ രോഹിത് ശർമ്മയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചു; പിന്നെ സംഭവം വൈറൽ
ഡുപ്ലെസിസിന്റെ ബാറ്റിങ് ശൈലി അനുകരിക്കുന്ന കോലിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ആർസിബി ക്യാപ്റ്റന്റെ പിന്നിലായി നിൽക്കുന്ന കോലി ഡുപ്ലെസിസിനെ പോലെ ബാറ്റ് വീശാൻ ശ്രമിക്കുന്ന വീഡിയോയിൽ കാണാൻ സാധിക്കും. ഓരോ ഷോട്ടും ഡുപ്ലസിസിനെ പോലെ തന്നെ കോലി അനുകരിക്കുന്നുണ്ട്. കോലി ദക്ഷിണാഫ്രിക്കൻ താരത്തെ പോലെ ബാറ്റ് ചെയ്യുന്നതാണ് വീഡിയോയുടെ പ്രത്യേകത. വീഡിയോ കാണാം:
Virat Kohli imitating Faf Du Plessis' batting stance.
A lovely video! pic.twitter.com/wvngVL3rJq
— Mufaddal Vohra (@mufaddal_vohra) April 29, 2023
ഡുപ്ലെസിസിന്റെ ബാറ്റിങ് ശൈലിക്കും ഒരു പ്രത്യേകതയുണ്ട്. മറ്റുള്ള ബാറ്റർമാരെ അപേക്ഷിച്ച് ദക്ഷിണാഫ്രിക്കൻ താരം അൽപം കുനിഞ്ഞ് നിന്നാണ് ബാറ്റിങ് പൊസിഷനെടുക്കുന്നത്. കൂടാതെ പന്തെ തനിലേക്കെത്തുന്നതിന് മുമ്പ് ഒരു തവണ ബാറ്റ് നിലത്ത് മുട്ടിച്ച് പൊന്തിച്ച് വെക്കുന്നത് ഡുപ്ലെസിസിന്റെ ഒരു പ്രത്യേകതയെന്ന് പറയാം.
മുഫദ്ദാൽ വൊഹ്രയാണ് എന്ന ട്വിറ്റർ അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം തന്നെ 2.5 ലക്ഷം പേർ ഈ വീഡിയോ കണ്ടുരകഴിഞ്ഞു. ഇതുപോലെ കപ്പ് നേടാൻ ധോണിയെയും രോഹിത്തിനെയും അനുകരിക്കാൻ ചില ആരാധകർ വീഡിയോയ്ക്ക് താഴെയായി കമന്റായി ചിലർ രേഖപ്പെടുത്തി.
അതേസമയം നാളെ മെയ് ഒന്നിനാണ് ആർസിബി സീസണിലെ തങ്ങളുടെ ഒമ്പതാം മത്സരത്തിനിറങ്ങുന്നത്. കെ.എൽ രാഹുൽ നയിക്കുന്ന എൽഎസ്ജിയാണ് ബാംഗ്ലൂരിന്റെ എതിരാളി. ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ചാണ് ആർസിബി എൽഎസ്ജി പോരാട്ടം. നിലവിൽ എട്ട് മത്സരത്തിൽ നിന്നും നാല് വീതം തോൽവിയും ജയവുമായി ഐപിഎൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ബാംഗ്ലൂർ ടീം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...