Ronaldo: റൊണാള്‍ഡോയ്ക്ക് 'ഡബിള്‍..!! ഇരട്ടകുട്ടികളുടെ വരവും കാത്ത് റൊണാള്‍ഡോയും പങ്കാളി ജോര്‍ജിനയും

പോര്‍ച്ചുഗല്‍ സൂപ്പര്‍താരവും ഇപ്പോള്‍ പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ കളിക്കാരനുമായ  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആരാധകരുമായി  മറ്റൊരു സന്തോഷ വാര്‍ത്ത പങ്കുവച്ചിരിയ്ക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Oct 29, 2021, 04:52 PM IST
  • 36 കാരനായ റൊണാള്‍ഡോയും പങ്കാളി ജോർജിനയും ഇരട്ടക്കുട്ടികളുടെ പ്രതീക്ഷയിലാണ് എന്നാണ് താരം ആരാധകരെ അറിയിച്ചത്.
  • ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതിനകം നാല് കുട്ടികളുടെ പിതാവാണ്.
Ronaldo: റൊണാള്‍ഡോയ്ക്ക് 'ഡബിള്‍..!! ഇരട്ടകുട്ടികളുടെ വരവും കാത്ത് റൊണാള്‍ഡോയും പങ്കാളി  ജോര്‍ജിനയും

പോര്‍ച്ചുഗല്‍ സൂപ്പര്‍താരവും ഇപ്പോള്‍ പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ കളിക്കാരനുമായ  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആരാധകരുമായി  മറ്റൊരു സന്തോഷ വാര്‍ത്ത പങ്കുവച്ചിരിയ്ക്കുകയാണ്. 

36 കാരനായ റൊണാള്‍ഡോയും (Cristiano Ronaldo)  പങ്കാളി ജോർജിനയും ഇരട്ടക്കുട്ടികളുടെ പ്രതീക്ഷയിലാണ് എന്നാണ് താരം ആരാധകരെ അറിയിച്ചത്.  ക്രിസ്റ്റ്യാനോ റൊണാൾഡോ  ഇതിനകം നാല് കുട്ടികളുടെ പിതാവാണ്.  

 വീണ്ടും ഇരട്ടക്കുട്ടികളുടെ അച്ഛനാകുന്ന വിവരം. റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്.  ഒപ്പം  അള്‍ട്രാസൗണ്ട് സ്കാന്‍ ചിത്രങ്ങളും അവര്‍ ആരാധകര്‍ക്കായി പങ്കു വച്ചു. 

Also Read: Cristiano Ronaldo at Manchester United : മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കുള്ള തിരിച്ചുവരവ് ഇരട്ട ഗോൾ നേടി ആഘോഷിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

"ഞങ്ങള്‍ ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്നുവെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. ഞങ്ങളുടെ ഹൃദയം സ്നേഹത്താല്‍ നിറഞ്ഞിരിക്കുന്നു,  നിങ്ങള്‍ക്കായി ഇനി  ഏറെ  കാത്തിരിക്കാനാവില്ല,", റൊണാള്‍ഡോ പോസ്റ്റിന് താഴെ കുറിച്ചു.

കൂടാതെ,  തന്‍റെ  നാല് മക്കളുമായി നീന്തല്‍ക്കുളത്തില്‍   ഉല്ലസിക്കുന്ന ചിത്രവും   റൊണാള്‍ഡോ  പങ്കുവച്ചിട്ടുണ്ട്. 

റൊണാള്‍ഡോയ്ക്ക് ആകെ നാലു കുട്ടികളാണ് ഉള്ളത്.  ക്രിസ്റ്റ്യാനോ ജൂനിയര്‍ എന്ന് പേരുള്ള 11 വയസുള്ള മകനും  നാല് വയസുള്ള ഇരട്ടകളായ ഇവാ, മാറ്റിയോഎന്നിവരും  മൂന്ന് വയസുള്ള അലന എന്ന മകളും.  2017 നവംബറിൽ ജനിച്ച അലാന മാർട്ടിനയ്ക് ജന്മം നല്‍കിയത്  ജോർജിനയാണ്. ഇരട്ട കുട്ടികള്‍ സാരോഗസിയിലൂടെയാണ് ജനിച്ചത്‌.

Also Read: Dinesh Karthik: ദിനേശ് കാര്‍ത്തിക്, ദീപിക പള്ളിക്കല്‍ ദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികള്‍

2010 ജൂണിൽ ജനിച്ച മൂത്ത കുട്ടിയായ   ക്രിസ്റ്റ്യാനോ ജൂനിയറിന്‍റെ അമ്മ ആരെന്ന വിവരം ഇതുവരെ  രഹസ്യമാണ്. കുട്ടിയുടെ മേലുള്ള അവകാശം ഒരിക്കലും പ്രഖ്യാപിക്കില്ല എന്ന കരാറിൽ ഒപ്പുവെച്ചതിനാൽ അവന്‍റെ അമ്മ ആരെന്ന കാര്യം  ലോകത്തോട് വെളിപ്പെടുത്താതെ തുടരുകയാണ് താരം.  

36 കാരനായ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ഈ സീസണിന്‍റെ  തുടക്കത്തില്‍ ഇറ്റാലിയന്‍ ടീമായ യുവന്റസില്‍ നിന്ന് പ്രീമിയര്‍ ലീഗ് വമ്പന്മാരായ  മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മാറിയിരുന്നു.

ഏറ്റവുമധികം അന്താരാഷ്ട്ര ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് റൊണാള്‍ഡോയുടെ പേരിലാണ്, .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News