മുംബൈ: ആഗോള ഒാൺലൈൻ വ്യാപാര വെബ്സൈറ്റായ മിന്ദ്ര ഒടുവിൽ ലോഗോ മാറ്റാൻ തയ്യാറാവുകയാണ്. മിന്ദ്രയുടെ ലോഗോ സ്ത്രീകളെ അപമാനിക്കുന്ന വിധമാണെന്ന് ചൂണ്ടിക്കാണിച്ച് മുംബൈ സ്വദേശിനിയും സാമൂഹ്യ പ്രവർത്തകയുമായ നാസ് പട്ടേലാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ നൽകിയ പരാതിയിൽ ഒടുവിൽ തങ്ങളുടെ ലോഗോ മാറ്റാമെന്ന് കമ്പനി അറിയിക്കുകയായിരുന്നു.
ALSO READ: Budget Smart Phone: സാംസങ് ഗാലക്‌സി എം 02 ഇന്ത്യയിലേക്ക്
മുംബൈ പോലീസിന്റെ(mumbai police) സൈബർ ക്രൈം വിഭാഗത്തിലാണ് പരാതി ലഭിച്ചത് തുടർന്ന് പോലീസ് മിന്ദ്രയുടെ അധികൃതർക്ക് മെയിലയക്കുകയും പോലീസും മിന്ദ്രയുടെ അധികൃതരും ചർച്ച നടത്തുകയും ചെയ്തു. തുടർന്നാണ് തീരുമാനമെടുത്തതെന്നാണ് സൈബർ ക്രൈം വിഭാഗം ഡി.സി.പി രശ്മി കരൻദിക്കർ പറഞ്ഞു.
ALSO READ: FAU-G Game 5 Million Downloads കടന്നു; Google പ്ലേ സ്റ്റോറിലെ Top Free Gamesൽ ഒന്നാമത്
ഒരുമാസത്തെ സമയമാണ് കമ്പനി ചോദിച്ചിരുന്നത് ഇതിനുള്ളിൽ പുതിയ ലോഗ നിർമ്മിക്കാമെന്ന് കമ്പനി ഉറപ്പു നൽകി. മിന്ദ്രയുടെ വെബ്സൈറ്റിലും,ആപ്ലിക്കേഷനിലുമടക്കം പുതിയ ലോഗോ ആയിരിക്കും ഇനി ഉണ്ടാവുക. ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയകതായി അധികൃതർ പറഞ്ഞു. 2007ലാണ് ഫാഷൻ ഇ കൊമേഴ്സ് രംഗത്തേക്ക് മിന്ദ്ര ചുവടുറപ്പിച്ചത് ഇന്ത്യയിലെ തന്നെ ഒാൺലൈൻ വ്യാപാര ഭീമൻമാരായ ഫ്ലിപ്പ്കാർട്ട്(Flipkart) 2014-ൽ 2000 കോടിക്ക് കമ്പനി ഏറ്റെടുത്തു. ബാംഗ്ലൂർ ആസ്ഥാനമായാണ് മിന്ദ്ര പ്രവർത്തിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...