Accused Attacks Policemen: കോട്ടയം പാമ്പാടി പോലീസ് സ്റ്റേഷനിലെ ജിബിൻ ലോബോക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ജിബിൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Dr Vandana Murder Case: പ്രതിയുടെ ഫോണിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ലഹരി ഉപയോഗം സംബന്ധിച്ച ഒരു വിവരവും ലഭിച്ചിട്ടില്ല. അതുപോലെ പ്രതി അക്രമത്തിന് മുൻപ് എടുത്ത വീഡിയോ അയച്ചത് ആര്‍ക്കെന്നും അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
Doctors strike on Doctor vandana death: തൊഴിലിടങ്ങളിലെ സുരക്ഷ സംബന്ധിച്ച തീരുമാനങ്ങൾ പൂർണമായും ഉറപ്പാക്കുന്നതു വരെ വിഐപികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അകമ്പടി ഡ്യൂട്ടിയിൽ നിന്നും വിട്ടു നിൽക്കുമെന്ന് സംഘടന അറിയിച്ചിട്ടുണ്ട്.
ഡ്യൂട്ടിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ ടി ടി ഇ അറസ്റ്റിൽ. നിലമ്പൂര്‍ കൊച്ചുവേളി രാജറാണി എക്സ്പ്രസിലെ ടിടിഇ നിതീഷാണ് പിടിയിലായത്. കോട്ടയത്ത് വച്ചാണ് റെയിൽവേ പോലീസ് നിതീഷിനെ പിടികൂടിയത്. തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിൽ റെയിൽവെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം നടക്കുമ്പോൾ നിതീഷ് മദ്യപിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ നിലമ്പൂരില്‍ നിന്നും പുറപ്പെട്ട രാജറാണി എക്സ്പ്രസ്സിലാണ് സംഭവം.
Kottayam Athira Death Case : പ്രതിയായ അരുണിന്റെ ഫോൺ കോയമ്പത്തൂരിൽ സ്വിച്ച് ഓഫാകുകയായിരുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി കോട്ടയം പോലീസിന്റെ രണ്ട് സംഘം തമിഴ് നാട്ടിൽ തുടരുകയാണ്.
സൈബര്‍ അധിക്ഷേപത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പരാതി നൽകിയിട്ടും പോലീസ് നടപടി വൈകിയെന്ന ആരോപണവുമായി ആതിരയുടെ സഹോദരീ ഭര്‍ത്താവ് ആശിഷ് ദാസ് ഐഎ എസ് രംഗത്ത്.
Cyber Attack Case: അരുണും ആതിരയും നേരത്തെ സുഹൃത്തുക്കൾ ആയിരുന്നുവെങ്കിലും ഇടയ്ക്ക് അവരുടെ ബന്ധത്തിൽ വിള്ളൽ വീണിരുന്നു, അതിനെ തുടർന്നാണ് അരുൺ സൈബർ ആക്രമണം നടത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.