WHO Renames Monkeypox: മങ്കിപോക്സ്‌ ഇനി 'എംപോക്സ്‌'; പ്രഖ്യാപനവുമായി ലോകാരോഗ്യ സംഘടന

Monkeypox Disease: നിരവധി രാജ്യങ്ങളിൽ നിന്നും സംഘടനയോട് മങ്കി പോക്സിന്റെ പേര് മാറ്റാൻ നിർദ്ദേശിച്ചിരുന്നതായി WHO അറിയിച്ചു അതിന്റെ ഫലമായാണ് ഇങ്ങനൊരു തീരുമാനം എടുത്തത്.

Written by - Zee Malayalam News Desk | Last Updated : Nov 29, 2022, 02:30 PM IST
  • മങ്കിപോക്സ്‌ ഇനി 'എംപോക്സ്‌
  • മ​ങ്കി​പോ​ക്സ് എ​ന്ന പേ​ര് വം​ശീ​യ​ചു​വ​യു​ള്ള​താ​ണെ​ന്നും തെ​റ്റി​ധാ​ര​ണ​യ്ക്കു​ള്ള സാ​ധ്യ​ത​യു​മു​ണ്ടെ​ന്നും വാ​ദ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു
  • മ​ങ്കി​പോ​ക്സ്.‌ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് വൈറസിലൂടെ പകരുന്ന ഒരു രോഗമാണിത്
WHO Renames Monkeypox: മങ്കിപോക്സ്‌ ഇനി 'എംപോക്സ്‌'; പ്രഖ്യാപനവുമായി ലോകാരോഗ്യ സംഘടന

ജ​നീ​വ: WHO Renames Monkeypox: രോഗ വ്യാ​പ​നം വ​ർ​ധി​ച്ച​തോ​ടെ ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​യി പ്ര​ഖ്യാ​പി​ച്ച ഒരു രോ​ഗ​മാ​ണ് മ​ങ്കി​പോ​ക്സ്.‌ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് വൈറസിലൂടെ പകരുന്ന ഒരു രോഗമാണിത്. മ​ങ്കി​പോ​ക്സ് എ​ന്ന പേ​ര് വം​ശീ​യ​ചു​വ​യു​ള്ള​താ​ണെ​ന്നും തെ​റ്റി​ധാ​ര​ണ​യ്ക്കു​ള്ള സാ​ധ്യ​ത​യു​മു​ണ്ടെ​ന്നും വാ​ദ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.  അതിന്റെ അടിസ്ഥാനത്തിൽ ഇ​പ്പോ​ഴി​താ മ​ങ്കി​പോ​ക്സ് ഇനി 'എം​പോ​ക്സ്' (mpox) എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​മെ​ന്ന് ലോകാരോഗ്യ സംഘടന പ്ര​ഖ്യാ​പിച്ചു.  പെരുമാറ്റിയ വിവരം തിങ്കളാഴ്ച ലോകാരോഗ്യസംഘടന പരസ്യമാക്കുകയായിരുന്നു. 

Also Read: 12 കോടി ചെലവഴിച്ച് വെങ്കല ശിൽപ്പം; റിഷി സുനകിന് വിമർശനം

ഈ തീരുമാനം ലോകാരോഗ്യ സ്മഘടന എടുത്തത് ആ​ഗോ​ള വി​ദ​ഗ്ധ​രു​മാ​യു​ള്ള കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്ക് ശേ​ഷ​മാ​ണ്.  ദശകങ്ങളോളം പഴക്കമുള്ള ഈ രോ​ഗത്തിന്റെ പേരുമാറ്റാൻ പ്രധാനമായും വിദഗ്ധർ ചൂണ്ടിക്കാട്ടിയത്  രണ്ട് കാരണങ്ങളാണ്. ഒന്ന് മങ്കിപോക്സ് എന്ന പേര് കറുത്ത വർ​ഗക്കാരെ അധിക്ഷേപിക്കാൻ ഉപയോ​ഗിക്കുന്നു എന്ന വാദമാണ് പ്രധാനം. രണ്ടാമത്തേത് ഈ പേര് തുടരുന്നതോടെ കുരങ്ങുകൾ മാത്രമാണ് രോ​ഗത്തിന് കാരണക്കാർ എന്ന തെറ്റിദ്ധാരണ ഉണ്ടാക്കും എന്നതായിരുന്നു.  എങ്കിലും അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തേ​ക്ക് ഈ ​ര​ണ്ട് പേ​രു​ക​ളും ഉ​പ​യോ​ഗ​ത്തി​ലു​ണ്ടാ​കുമെന്നും ശേ​ഷം മ​ങ്കി​പോ​ക്സ് എ​ന്ന പേ​ര് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​മെ​ന്നും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന വ്യക്തമാക്കി.  രാ​ജ്യ​ങ്ങ​ളി​ൽ രോ​ഗം വ്യാപിച്ച സാ​ഹ​ച​ര്യ​ത്തി​ൽ മ​ങ്കി​പോ​ക്‌​സി​നെ ആ​ഗോ​ള പ​ക​ര്‍​ച്ച​വ്യാ​ധി​യാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​ഖ്യാ​പി​ച്ച​ത് ജൂലൈ​യി​ലാ​യിരുന്നു.

Also Read: Most Luckiest Zodiac Sign 2023: 2023 ൽ മിന്നിത്തിളങ്ങുന്ന ഭാഗ്യ രാശികൾ ഏതൊക്കെ എന്നറിയണ്ടേ? 

മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി.  ഈ രോഗത്തിന്റെ തീവ്രത കുറവാണെങ്കിലും 1980 ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി മങ്കി പോക്സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.  ഈ രോഗം പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് കാണപ്പെടുന്നത്. 1958 ലാണ് ആദ്യമായി കുരങ്ങുകളില്‍ ഈ രോഗം സ്ഥിരീകരിച്ചത്. 1970 ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ഒരു ആണ്‍കുട്ടിയിലാണ് മങ്കി പോക്സ് ആദ്യമായി കണ്ടെത്തിയത്.

Also Read: Shukra Gochar 2022: ഡിസംബർ 5 മുതൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം!

മങ്കി പോക്സ് രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ മങ്കി പോക്സ് വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News