സാമൂഹിക മാധ്യമങ്ങളിൽ വിചിത്രമായ പലകാര്യങ്ങളും കാണാറുണ്ട്. ആളുകൾ ഇപ്പോൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് വീഡിയോകൾ കാണാനാണ്. അതിനാൽ തന്നെ ദിനംപ്രതി നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ എത്താറുണ്ട്. അതിൽ തന്നെ വളരെ കുറച്ച് വീഡിയോകൾ മാത്രമേ പ്രേക്ഷകരുടെ ശ്രദ്ധ നേടാറുള്ളൂ. മൃഗങ്ങളുടെയും പക്ഷികളുടെയും മത്സ്യങ്ങളുടെയും എല്ലാം വിഡിയോകൾക്ക് ആരാധകർ ഏറെയാണ്. മൃഗങ്ങളുടെ ലോകത്തെ കുറിച്ച് അധികമൊന്നും അറിയാത്തതാണ് ഇത്തരം വീഡിയോകളോട് താത്പര്യം വർധിക്കാനുള്ള ഏറ്റവും വലിയ കാരണം. സാമൂഹിക മാധ്യമങ്ങളിൽ കാണുന്ന ഈ വീഡിയോകളിൽ ചിലത് ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്. ഈ വീഡിയോ ആളുകളെ അതിശയിപ്പിക്കുകയും സന്തോഷിപ്പിക്കുകയുമാണ് ചെയ്യുന്നത്.
കരയിൽ ജീവിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജീവികളാണ് ആനകൾ. പൂർണവളർച്ചയെത്തിയ ഒരാന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150 ലിറ്റർ വരെ വെള്ളവും അകത്താക്കാറുണ്ട്. ആഫ്രിക്കൻ ആനകളെ അപേക്ഷിച്ച് ഏഷ്യൻ ആനകൾക്ക് സൗന്ദര്യം കൂടുതലാണ്. ഇവയ്ക്ക് ശരാശരി 20-21അടി നീളവും 6-12അടി ഉയരവും 5000കിലോഗ്രാം വരെ തൂക്കവും ഉണ്ടാവും. ഒരു വശത്തെ കാലുകൾ ഒരേസമയം മുമ്പോട്ടവെച്ചുനടക്കാനുള്ള പ്രത്യേകതയാണ് ആനകളെ മറ്റ് മൃഗങ്ങളിൽ നിന്ന് വ്യത്യസ്തരാകുന്നത്. ആനകളുടെ മുൻകാലുകളെ നടയെന്നും പിൻകാലുകളെ അമരം എന്നുമാണ് അറിയപ്പെടുക. ആനകൾക്ക് വിശേഷ ബുദ്ധിയുണ്ടെന്നും ആളുകൾ പറയാറുണ്ട്. ഇപ്പോൾ ഒരു ആന വേലി ചാടുന്ന വീഡിയോയാണ് ആളുകളെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.
ALSO READ: Viral VIdeo : രണ്ട് കൊമ്പനാനകൾ കൊമ്പ് കോർത്തപ്പോൾ സംഭവിച്ചത്; വീഡിയോ വൈറൽ
എലെഫന്റ്റ് ന്യൂസ് എന്ന യൂട്യൂബ് ചാനലിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. കുറച്ച് ആനകളുടെ വീഡിയോയാണ് ഇത്. ഈ വീഡിയോയ്ക്ക് പിന്നിൽ ഒരു കഥയുണ്ട്. സൂകിയെന്ന ആനക്കുട്ടിയും, ബുവ ജാൻ എന്ന ആനയെയും രക്ഷപ്പെടുത്തിയതിന് ശേഷം ആനക്കൂട്ടത്തിലേക്ക് എത്തിച്ചതിന് ശേഷമുള്ള വീഡിയോയാണ് ഇത്. ഇവരും ആനക്കൂട്ടവും തമ്മിലുള്ള സ്നേഹ പ്രകടനും മറ്റും ഇവ തമ്മിൽ സംസാരിക്കുന്നതിന് സമമായി ആണ് തോന്നുന്നത്. ഇവർ തമ്മിൽ സംസാരിക്കുകയാണെന്നാണ് ഈ വീഡിയോ കണ്ടവരൊക്കെ പറയുന്നത്. മൂന്ന് ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...