Bhopal : ഓൺലൈൻ ഗെയിം (Online Game) കളിച്ച് 40,000 രൂപ നഷ്ടപ്പെട്ടതിന്റെ മനോവിശമത്തിൽ ആറാം ക്ലാസുകാരൻ തൂങ്ങി മരിച്ചു. മധ്യപ്രദേശിലെ (Madhya Pradesh) ഛത്രപുർ ജില്ലയിലാണ് 13-കാരാൻ ഓൺലൈൻ ഗെയിമായ ഫ്രീ ഫയർ (Free Fire) കളിക്കുന്നതിനായി 40,000 രൂപ ചെലവഴിച്ചതിന്റെ ദുഃഖത്തിൽ ആത്മഹത്യ ചെയ്തത്.
മരിക്കുന്നതിന് മുമ്പ് രേഖപ്പെടുത്തിയ കുട്ടിയുടെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തുകയും ചെയ്തു. താൻ ഫ്രീ ഫയർ ഗെയിം കളിക്കുന്നതിനായി 40,000 രൂപ ചിലവഴിച്ചു എന്ന് കുട്ടി തന്റെ ആതമഹത്യ കുറിപ്പിൽ രേഖപ്പെടുത്തുകയും ചെയ്തു.
ഛത്രപുർ ജില്ലയിലെ നീവ് അക്കാദമി സ്കൂളിലെ വിദ്യാർഥിയാണ് മരിച്ച കുട്ടി. പിതാവ് സമീപത്ത് പരിശോധന ലാബിന്റെ ഉടമയും അമ്മ സർക്കാർ ആശുപത്രിയിലെ നഴ്സുമാണ്.
UPI വഴിയാണ് ഗെയിമിന് കുട്ടി പണം ചെലവഴിച്ചതെന്ന് പൊലീസ് അറിയിച്ചു. താൻ പണം നഷ്ടമായതിന്റെ മനോവിശമത്തിലാണെന്നും ഗെയിമിനായി താൻ 40,000 രൂപ ചിലവഴിച്ചെന്നുമാണ് പൊലീസ് കണ്ടെത്തിയ ആത്മഹത്യക്കുറിപ്പിൽ കുട്ടി എഴുതിയിരിക്കുന്നത്.
അമ്മ ഡ്യൂട്ടിക്ക് പോയ സമയത്തും പിതാവ് വീട്ടിൽ ഇല്ലാത്ത നേരത്തുമാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
പണം അക്കൗണ്ടിൽ നിന്ന് പിൻവലിച്ചതിന് മെസേജ് ലഭിച്ചപ്പോൾ അമ്മ കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. തുടർന്ന് മുറിക്കുള്ളിൽ കയറി വാതിൽ അടച്ചിരിക്കുകയും ചെയ്തു. തുടർന്ന് മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് സഹോദരി മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു.
ശേഷം വാതിൽ പൊളിച്ച് തുറന്നപ്പോഴാണ് കുട്ടിയെ ഷാൾ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സമാനമായ ഗെയിമിങിന് പണം ചെലവഴിച്ച് നഷ്ടമായി മനോവിശമത്തിൽ കേരളത്തിലും വിദ്യാർഥികളൾ ആത്മഹത്യ ചെയ്തത് റിപ്പോർട്ട് ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA