Murder Case: വഴക്കിനെ തുടർന്ന് അത്താഴം നൽകിയില്ല; ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്

Crime News: സംഭവത്തിൽ കുനിഗല്‍ താലൂക്കിലെ ഹുലിയുരുദുര്‍ഗ ടൗണില്‍ തടിമില്ലില്‍ ജോലി ചെയ്യുന്ന ശിവരാമനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : May 31, 2024, 08:09 PM IST
  • വഴക്കിനെ തുടര്‍ന്ന് അത്താഴം നല്‍കിയില്ലെന്ന കാരണത്താൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്
  • സംഭവം നടന്നത് കര്‍ണാടകയിലെ തുംകൂരിലാണ്
Murder Case: വഴക്കിനെ തുടർന്ന് അത്താഴം നൽകിയില്ല; ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്

ബെംഗളൂരു: വഴക്കിനെ തുടര്‍ന്ന് അത്താഴം നല്‍കിയില്ലെന്ന കാരണത്താൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന ഭർത്താവ്.  സംഭവം നടന്നത് കര്‍ണാടകയിലെ തുംകൂരിലാണ്. 

Also Read: നാല് ദിവസങ്ങളിലായി മോഷ്ടിച്ചത് 3000 രൂപ വിലയുള്ള 11 കുപ്പി മദ്യം; ഒടുവിൽ കുപ്പിക്കള്ളന്മാർ പിടിയിൽ

 

സംഭവത്തിൽ കുനിഗല്‍ താലൂക്കിലെ ഹുലിയുരുദുര്‍ഗ ടൗണില്‍ തടിമില്ലില്‍ ജോലി ചെയ്യുന്ന ശിവരാമനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  ഇയാളുടെ ഭാര്യയായ 35 കാരിയായ പുഷ്പലതയാണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മില്‍ ദിവസവും വഴക്ക് പതിവായിരുന്നു. തിങ്കളാഴ്ച രാത്രിയും വഴക്കുണ്ടായി. 

Also Read: വർഷങ്ങൾക്ക് ശേഷം ഇടവ രാശിയിൽ ഗജലക്ഷ്മി രാജയോഗം; വരുന്ന 12 ദിവസം ഈ രാശിക്കാർ മിന്നിത്തിളങ്ങും!

 

തുടര്‍ന്ന് പുഷ്പലത ശിവരാമന് അത്താഴം നല്‍കാന്‍ തയ്യാറായില്ല. ഇതിൽ പ്രകോപിതനായ ശിവരാമന്‍ പുഷ്പലതയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.  കൃത്യം ചെയ്തിട്ട് ഉടനെയൊന്നും ഇയാൾ കാര്യം ആരോടും പറഞ്ഞില്ല. ശേഷം ഇയാൾ സംഭവം വീട്ടുടമസ്ഥനെ അറിയിക്കുകയായിരുന്നു. വീട്ടുടമ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വീടിനുള്ളില്‍ പുഷ്പലതയുടെ മൃതദേഹം പോലീസ് കണ്ടെത്തു. ദമ്പതികള്‍ക്ക് എട്ടുവയസ്സുള്ള ഒരു മകനുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

 

Trending News