കാസർഗോഡ്: ഭർത്താവിനെ കൊന്ന് (Murder) കെട്ടിതൂക്കിയ കേസിൽ ഭാര്യയും സുഹൃത്തുക്കളും അറസ്റ്റിൽ. സംഭവം നടന്നത് കാസർഗോഡ് കുന്താപുരത്താണ് (Kundapuram).
സംഭവത്തിൽ ഭാര്യയും സുഹൃത്തുക്കളും അടക്കം 5 പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഭാര്യ മമത, സുഹൃത്തുക്കളായ ദിനകർ, കുമാർ കൂടാതെ പ്രായപൂർത്തിയാകാത്ത രണ്ടുപേർ എന്നിവരാണ് അറസ്റ്റിലായത്.
Also Read: Baby Missing Case: കുഞ്ഞിനെ തിരിച്ചു കിട്ടണമെന്ന ആവശ്യവുമായി അനുപമ നിരാഹാരത്തിലേക്ക്
കുന്താപുരത്തെ അമ്പാറു മൊഡുബഗെ സ്വദേശി നാഗരാജിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾക്ക് 36 വയസായിരുന്നു. ഇയാളുടെ മരണം മാനസിക പ്രശ്നത്തെ തുടർന്നാണെന്നായിരുന്നു ഭാര്യ മമത പൊലീസിന് മൊഴി നൽകിയത്.
പക്ഷെ വിഷയത്തിൽ സംശയം തോന്നിയ പൊലീസ് അന്വേഷണം നടത്തുകയും ഇത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് ഈ ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
Also Read: SBI ഉപയോക്താക്കൾക്ക് സന്തോഷവാർത്ത; ഒറ്റ കോളിൽ വീട്ടിലെത്തും 20000 രൂപ
10 വർഷം മുമ്പാണ് കർണാടക സ്വദേശിയായ നാഗരാജ് മമതയെ പ്രണയിച്ച് വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. നാഗരാജിന്റെ മൃതദേഹത്തിൽ കണ്ട പാടുകളാണ് പൊലീസിന്റെ ഉള്ളിൽ സംശയം ഉണ്ടാക്കിയത്.
മാത്രമല്ല നാഗരാജിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് സഹോദരിയായ നാഗരത്ന കുന്താപുരം പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ ഭാര്യയും സുഹൃത്തുക്കളും തന്നെ ഭീഷണിപ്പെടുത്തുന്നതായി നാഗരാജ് സഹോദരിയോട് പറഞ്ഞിരുന്നുവെന്ന് വ്യക്തമാക്കിയിട്ടുമുണ്ടായിരുന്നു.
Also Read: Angamaly attack | അങ്കമാലിയിൽ ഗുണ്ടാ ആക്രമണം; യുവാവിന് വെട്ടേറ്റു
ഇതിനെ തുടർന്ന് പൊലീസ് നാഗരാജിന്റെ ഭാര്യ മമതയെ ചോദ്യം ചെയ്തതോടെ അവർ കുറ്റം സമ്മതിക്കുകയായിരുന്നു. കുറ്റസമ്മതത്തിൽ തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് താൻ ഭർത്താവ് നാഗരാജിനെകൊന്നതെന്നും മമത വെളിപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തിന് കൂട്ടുനിന്ന പ്രതികളിലൊരാളുമായി മമത അടുപ്പത്തിലാണെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.