Mysuru : മൈസൂർ കൂട്ടബലാത്സംഗക്കേസിൽ (Mysuru Gang Rape) പ്രതികളെന്ന് സംശയിക്കുന്ന നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. തമിഴ്‌നാട്ടിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറ് പേർ ചേർന്ന് മൈസൂരിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയ വിദ്യാർഥിനിയെ ബലാത്സംഗം ചെയുകയായിരുന്നു.
റിപ്പോർട്ടുകൾ അനുസരിച്ച് ചാമുണ്ഡി ഹിൽസിന് താഴെയുള്ള പ്രദേശത്ത് പെൺകുട്ടിയും സുഹൃത്തും ഇരുന്ന് സംസാരിക്കുകയായിരിക്കുന്നു. അവിടെയെത്തിയ ആറംഗ സംഘം ഇരുവരോടും പണം ആവശ്യപ്പെടുകയും സുഹൃത്ത് അതിനെ എതിർക്കുകയും ചെയ്‌തു. ഇതിനെ തുടർന്ന് നാലംഗ സംഘം സുഹൃത്തിനെ ആക്രമിച്ച ശേഷം പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശവാസികളായ മദ്യപാനികളാണ് കേസിലെ പ്രതികളെന്ന് അന്വേഷണ സംഘം അനുമാനിച്ചിരുന്നു. എന്നാൽ ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇവരല്ല കേസിലെ പ്രതികളെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്ഥലത്ത് ഉണ്ടായിരുന്ന മൊബൈൽ സിമ്മുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥികൾക്ക് നേരെ അന്വേഷണം നീണ്ടത്.
ALSO READ: Mysore Gang Rape: മൈസൂരിൽ കൂട്ട ബലാത്സംഗം,സുഹൃത്തിനെ അടിച്ച് വീഴ്ത്തി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു
പ്രദേശത്ത് ഉണ്ടയായിരുന്ന സിമ്മുകളിൽ 6 എണ്ണം പെൺകുട്ടിയുടെ തന്നെ കോളേജിലെ വിദ്യാർഥികളുടേതാണെന്ന് കണ്ടെത്തി. മാത്രമല്ല ഇവരിൽ 4 പേർ സംഭവംനടന്ന പിറ്റേന്ന് തന്നെ ഹിസ്റ്റലിൽ നിന്ന് നടങ്ങി പോയതായും കണ്ടെത്തിയിരുന്നു. അവളിൽ മൂന്ന് പേരുടെ സിം കേരളത്തിലും ഒരാളുടെ സിം തമിഴ്നാട്ടിലുമാണ് രെജിസ്റ്റർ ചെയ്‌തിട്ടുള്ളത്.
പെൺകുട്ടി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. അതേസമയം കേസിലെ പ്രതികളെ, ഹൈദരാബാദ് (Hyderabad) മാതൃകയിൽ പൊലീസ് വെടിവച്ചു കൊല്ലണമെന്ന (Encounter) അഭിപ്രായവുമായി കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രംഗത്തെത്തിയിരുന്നു.
ഇങ്ങനെയുള്ള പ്രതികളെ ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങാൻ അനുവദിക്കരുത്. രണ്ട് വർഷം മുമ്പ് ഇതേ കുറ്റത്തിന് ഹൈദരാബാദ് പൊലീസ് എടുത്ത നടപടി കർണാടകയും മാതൃകയാക്കണം എന്ന് ജനതാ ദൾ നിയമസഭാ കക്ഷി നേതാവ് കൂടിയായ കുമാരസ്വമി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...