ബാംഗ്ലൂർ : റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ശശിതരൂർ എം.പിക്കെതിരെ ബാംഗ്ലൂരിലും കേസെടുത്തു. രാജ്യദ്രോഹ കുറ്റങ്ങൾ ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നത്. ഇവിടെയും പ്രശ്നം തരൂരിന്റെ വിവാദ ട്വീറ്റുകൾ തന്നെയാണ്. നേരത്തെ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയന എന്നീ സംസ്ഥാനങ്ങളിലും സമാന സംഭവത്തില്‍ തരൂരിനെതിരെയും മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ്, സര്‍ദേശായി, മൃണാല്‍ പാണ്ഡെ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു.
രാജ്യദ്രോഹം, ക്രമിനല്‍ ഗൂഢാലോചന, വിദ്വേഷം പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഈ സംസ്ഥാനങ്ങളിലും തരൂരിനും മറ്റുള്ളവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. പ്രക്ഷോഭത്തില്‍ പങ്കെടുത്ത കര്‍ഷകനെ പോലീസ്(Police) വെടിവച്ചു കൊന്നുവെന്ന തരത്തില്‍ തരൂര്‍ അടക്കമുള്ളവര്‍ ട്വീറ്റ് ചെയ്തുവെന്ന് പ്രഥമ വിവര റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. രഹസ്യാന്വേഷണ വിഭാഗം അടക്കം ഇത്തരം ട്വീറ്റുകൾ വിശദമായി പഠിച്ചിരുന്നു.
അർപ്പിത് മിശ്ര എന്നയാളാണ് നേരത്തെ തരൂരിനും മാധ്യമ പ്രവർത്തകർക്കുമെതിരെ പരാതി നൽകിയത്. കേസ്സെടുത്തത്. തുടർന്ന് എല്ലാവരുടെയും ഫേസ്ബുക്ക് പോസ്റ്റുകളും ട്വീറ്റുകളും പോലീസ് പരിശോധിച്ചു. ഇതേ തുടർന്നാണ് പോലീസിന്റെ നടപടി. ഇവരുടെ ട്വീറ്റുകൾ ഇത് പോലീസിന്റെ സുരക്ഷാസേനകളുടെയും പ്രതിച്ഛായയെ കാര്യമായി ബാധിച്ചുവെന്നാണ് കണ്ടെത്തൽ.
Republic Dayൽ നടത്തിയ കർഷകരുടെ ട്രാക്ടർ റാലിയാണ് പിന്നീട് പ്രക്ഷോഭത്തിലേക്ക് നയിച്ചത്. സിങ്കു, ഗാസിപൂർ, ത്രക്രി അതിർത്തിയിൽ നിന്നുള്ള വലിയ കൂട്ടം കർഷകർ പൊലീസ് ബാരിക്കേഡുകൾ ഭേദിച്ച് ഡൽഹി നഗരത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. പൊലീസ് ആദ്യം ഇവർക്കെതിരെ കണ്ണൂർ വാതകം, ജലപീരങ്കി തുടങ്ങിയവ ഉപയോഗിച്ചെങ്കിലും കർഷകർ വലിയ രീതിയിൽ തിരിച്ചടിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...