New Delhi : രാജ്യത്ത് (India) കഴിഞ്ഞ 24 മണിക്കൂറിൽ 12,885 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ 8 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ 461 പേർ മരണപ്പെടുകയും ചെയ്തു.
India reports 12,885 new #COVID19 cases, 15,054 recoveries and 461 deaths in the last 24 hours.
Total vaccination 1,07,63,14,440 (30,90,920 in last 24 hours) pic.twitter.com/B6zvN70AlV
— ANI (@ANI) November 4, 2021
കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്ത 461 മരണങ്ങളിൽ 362 മരണങ്ങളും കേരളത്തിലാണ്. കേരളത്തിൽ ഇതുവരെ 32,598 പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. കൂടാതെ ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചതും കേരളത്തിലാണ്. ആകെ 7,312 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
ALSO READ: India COVID Update : രാജ്യത്ത് 11,903 പേർക്ക് കൂടി കോവിഡ് രോഗബാധ; 311 പേർ മരണപ്പെട്ടു
രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരിൽ 0.43 ശതമാനം പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 2020 മാർച്ച് മാസം മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. രാജ്യത്തെ നിലവിലെ വീക്കിലി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.17 ശതമാനമാണ്. കൂടാതെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.21 ശതമാനമാണ്.
ALSO READ: India COVID Update : രാജ്യത്ത് 14,348 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; 805 മരണം
രാജ്യത്തെ കോവിഡ് വാക്സിനേഷൻ ഡ്രൈവും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതുവരെ ആകെ 107.63 കോടി വാക്സിൻ ഡോസുകളാണ് വിതരണം ചെയ്ത കഴിഞ്ഞത. ഇന്ത്യയിൽ ആകെ 1.3 ബില്യൺ ജനങ്ങളാണ് വാക്സിൻ സ്വീകരിക്കേണ്ടത് . ഇതിൽ മൂന്നിൽ ഒന്ന് വിഭാഗം ആളുകൾ ഒരു ഡോസ് വാക്സിൻ സ്വീകരിച്ച് കഴിഞ്ഞു. 30 ശതമാനം പേർ 2 ഡോസ് വാക്സിനുകളും സ്വീകരിച്ചു.
ALSO READ: Covid 19 Karnataka : കർണാടകയിൽ ഒരു സ്കൂളിലെ 32 വിദ്യാർഥികൾക്ക് കോവിഡ് രോഗബാധ
രാജ്യത്ത് കോവിഡ് ഉയർന്ന് തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 15,054 പേർ കോവിഡ് രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് ആകെ 33712794 പേരാണ് രോഗമുക്തി നേടിയത്. ആകെ 459652 പേർ ഇതുവരെ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 30,90,920 പേർ കോവിഡ് വാക്സിനേഷൻ സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...