ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തുന്ന ഇന്റലിജൻസ് ബ്യൂറോയിലേക്കുള്ള പരീക്ഷാ തീയ്യതികൾ പ്രഖ്യാപിച്ചു. അസിസ്റ്റന്റ് ഇന്റലിജൻസ് ഒാഫീസർ ഗ്രേഡ് 2 തസ്തികയിലേക്കാണ് പരീക്ഷകൾ നടക്കുന്നത്. അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാർഥികൾ ആഭ്യന്തര മന്ത്രാലയത്തിന്റെ(MHA) ഒൗദ്യോഗിക വെബ്സൈറ്റിൽ നിന്നും അഡ്മിറ്റ് കാർഡ് ഡൗൺലോട് ചെയ്യണം.
ALSO READ: Mani C Kappen യു.ഡി.എഫിലേക്ക്, ഐശ്വര്യ കേരളയാത്ര കോട്ടയത്ത് എത്തിയ ശേഷം തീരുമാനമെന്ന് സൂചന
2000 വേക്കൻസികളാണ്(Intelligence) റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരീക്ഷയുടെ ആദ്യ ഘട്ടമായ(Tyre1) ഫെബ്രുവരി രണ്ടാം പകുതിയിലായിരിക്കും നടക്കുക. അഡ്മിറ്റ് കാർഡുകളിൽ ഉദ്യോഗാർഥികൾക്ക് പരീക്ഷാ സെന്റർ,സമയം തുടങ്ങിയവ ലഭ്യമാകും. ആദ്യ ഘട്ട പരീക്ഷ പാസായാൽ മാത്രമെ രണ്ടാം ഘട്ട പരീക്ഷയിലേക്ക് ഉദ്യോഗാർഥികളെ എഴുതാൻ അനുവദിക്കൂ. രണ്ടാം ഘട്ടം പാസാകുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും. അഭിമുഖവും പാസ്സാകുന്നവരെയാണ് തിരഞ്ഞെടുക്കുക.
ALSO READ: Myanmar സൈനിക അട്ടിമറി: Aung San Suu Kyiയോട് സംസാരിക്കണമെന്ന US ന്റെ ആവശ്യം Myanmar തള്ളിUttarakhand glacier burst LIVE Update: 26 മൃതദേഹങ്ങൾ കണ്ടെടുത്തു,171 പേർക്കായി തിരച്ചിൽ തുടരുന്നു
അഡ്മിറ്റ് കാർഡ‍് ഡൗൺലോഡ് ചെയ്യുന്ന വിധം
1. അഡ്മിറ്റ് കാർഡിനായുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
2. നിങ്ങൾ നേരത്തെ ക്രിയേറ്റ് ചെയ്ത യൂസർ ഐ.ഡിയും.പാസ്‌വേഡും നൽകി ലോഗിൻ ചെയ്യാം
3. കമ്പ്യൂട്ടറിൽ നിങ്ങളുടെ അഡ്മിറ്റ് കാർഡ് ദൃശ്യമാകും.
4. പരീക്ഷയുടെ തീയ്യതി,സമയം,സ്ഥലം എന്നിവ കണ്ടെത്തുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.