മുംബൈ: കുർളയിൽ നിയന്ത്രണം വിട്ട ബസ് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. തിങ്കളാഴ്ച രാത്രി 9.45ഓടെയായിരുന്നു അപകടം. 49 പേർ പരിക്കേറ്റ് ചികിത്സയിലാണ്.
കുർള സ്റ്റേഷനിൽ നിന്ന് അന്ധേരിയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ സിയോൺ, കുർള ഭാഭ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണ്.
Read Also: കോൺഗ്രസ് വീണ്ടും പ്രതിരോധത്തിൽ; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ
കാൽനട യാത്രക്കാരിലേക്കും മറ്റ് വാഹനങ്ങളിലേക്കും ഇടിച്ച് കയറിയ ബസ് ജനവാസ മേഖലയായ ബുദ്ധ കോളനിയിലേക്ക് കയറി ഇടിച്ച് നിൽക്കുകയായിരുന്നു. അമിത വേഗത്തിൽ വന്ന ബസിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
അപകടത്തെ തുടർന്ന് ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ സർക്കാരിനെ സമീപിക്കുമെന്ന് കുർള നിയമസഭാംഗം മങ്കേഷ് കുടൽക്കർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.