Biplab Kumar Deb Resigns : തിരഞ്ഞെടുപ്പിന് ഇനി പത്ത് മാസം മാത്രം ബാക്കി; ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് രാജിവെച്ചു

Biplab Kumar Deb Resigns ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിന് 10 മാസങ്ങൾ മാത്രം ബാക്കി നിൽക്കവെയാണ് ബിപ്ലവ് കുമാറിന്റെ രാജി.

Written by - Zee Malayalam News Desk | Last Updated : May 14, 2022, 06:20 PM IST
  • രാജി ബിപ്ലവ് കുമാർ ഗവർണർക്ക് കൈമാറി.
  • സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിന് 10 മാസങ്ങൾ മാത്രം ബാക്കി നിൽക്കവെയാണ് ബിപ്ലവ് കുമാറിന്റെ രാജി.
Biplab Kumar Deb Resigns : തിരഞ്ഞെടുപ്പിന് ഇനി പത്ത് മാസം മാത്രം ബാക്കി; ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് രാജിവെച്ചു

അഗർത്തല : ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് രാജിവെച്ചു. രാജി ബിപ്ലവ് കുമാർ ഗവർണർ സത്യേദോ നരേൻ ആര്യയ്ക്ക് കൈമാറി. സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിന് 10 മാസങ്ങൾ മാത്രം ബാക്കി നിൽക്കവെയാണ് ബിപ്ലവ് കുമാറിന്റെ രാജി. 

"എല്ലാത്തതിനും മുകളിലാണ് പാർട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും നിർദേശത്തിലും ഞാൻ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു. പാർട്ടി നിയമസഭ കക്ഷി നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും ത്രിപുരയിലെ ജനങ്ങളോട് നീതി പുലർത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. സമാധാനവും വികസനവും ഉറപ്പാക്കാനും സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനും ഞാൻ ശ്രമിച്ചിട്ടുണ്ട്" ബിപ്ലവ് കുമാർ ഗവർണർക്ക് രാജി സമർപ്പിച്ചതിന് ശേഷം പറഞ്ഞു. 

ALSO READ : റോഡുകൾക്ക് മുസ്ലിം പേരുകൾ വേണ്ട; പുനർനാമകരണം ചെയ്യണമെന്ന ആവശ്യവുമായി ഡൽഹി ബിജെപി പ്രസിഡന്റ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ബിപ്ലവ് കുമാറിന്റെ രാജി. കൂടാതെ ബിജെപി എംഎൽഎമാരുടെ യോഗത്തിൽ പുതിയ മുഖ്യമന്ത്രിയെ ഉടൻ തിരഞ്ഞെടുക്കും.

അതേസമയ സംസ്ഥാനത്തെ സ്ഥിഗതികൾ നിരീക്ഷിക്കാൻ ഒരു കേന്ദ്രമന്ത്രിയെയും പാർട്ടി ജനറൽ സെക്രട്ടറിയെയും ബിജെപി ത്രിപുരയിലേക്കയച്ചു. ബിജെപിയുടെ നിയമസഭാ കക്ഷി യോഗത്തിന്റെ നിരീക്ഷകരായി കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവും ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയുമാണ് കേന്ദ്ര നേതൃത്വം ത്രിപുരയിലേക്കയച്ചിരിക്കുന്നത്. നിയമസഭ കക്ഷിയോഗം ഇന്ന് മെയ് 14 രാത്രി 8 മണിക്ക് നടക്കുമെന്നും യോഗത്തിൽ പുതിയ മുഖമന്ത്രി തിരഞ്ഞെടുക്കുമെന്ന് ഭൂപേന്ദർ യാദവ് അറിയിച്ചു.

ALSO READ : Rahul Dravid Yuva Morcha : രാഹുൽ ദ്രാവിഡ് യുവമോർച്ച ദേശീയ പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നു; നിഷേധിച്ച് BCCI

ത്രിപുരയിലെ മുൻ രാജകുടുംബവുമായി ബന്ധമുള്ള ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വർമ്മ ഇടക്കാല മുഖ്യമന്ത്രിയായി ചുമതലയേൽക്കുമെന്ന് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News