Women’s Reservation Bill: പിന്നാക്ക സമുദായങ്ങൾക്ക് 50% സംവരണം വേണം, പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി ഉമാഭാരതി

Women’s Reservation Bill:  വനിതാ സംവരണ ബിൽ നടപ്പാവാന്‍ എടുക്കുന്ന കാലതാമസം, അധികാരത്തിലേറി 10 വര്‍ഷം പിന്നിടുന്ന അവസരത്തില്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്ത് ബില്‍ പാസാക്കിയത് ചോദ്യമുയര്‍ത്തുന്നു.  

Written by - Zee Malayalam News Desk | Last Updated : Sep 20, 2023, 10:23 AM IST
  • വനിതാ സംവരണ ബില്ലിന്‍മേല്‍ ഇത് പാര്‍ട്ടിയുടെ ആശയമാണ് എന്ന് കോണ്‍ഗ്രസ് അവകാശവാദം ഉന്നയിയ്ക്കുമ്പോള്‍ പ്രധാനമന്ത്രി മോദി രാജ്യത്തെ സ്ത്രീകള്‍ക്ക് നല്‍കുന്ന സമ്മാനമാണ് എന്നാണ് ബിജെപി അവകാശപ്പെടുന്നത്.
Women’s Reservation Bill: പിന്നാക്ക സമുദായങ്ങൾക്ക് 50% സംവരണം വേണം, പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി ഉമാഭാരതി

Women’s Reservation Bill: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വനിതാ സംവരണ ബിൽ കഴിഞ്ഞ ദിവസം സഭയില്‍ അവതരിപ്പിച്ചു. ബില്‍ സഭ പാസാക്കിയെങ്കിലും അത് നടപ്പിലാവാന്‍ ഇനിയും കടമ്പകള്‍ ഏറെ കടക്കാനുണ്ട്. അതായത്, റിപ്പോര്‍ട്ട് അനുസരിച്ച് ഈ ബില്ലിന്‍റെ പ്രയോജനം രാജ്യത്തെ സ്ത്രീകള്‍ക്ക് ലഭിക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കണം.... !!

Also Read:  Bank FD: SBI vs PNB vs HDFC ഏതാണ് കൂടുതല്‍ ലാഭം? നിക്ഷേപം നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം 
 
വനിതാ സംവരണ ബില്ലിന്‍മേല്‍ ഇത് പാര്‍ട്ടിയുടെ ആശയമാണ് എന്ന് കോണ്‍ഗ്രസ് അവകാശവാദം ഉന്നയിയ്ക്കുമ്പോള്‍ പ്രധാനമന്ത്രി മോദി രാജ്യത്തെ സ്ത്രീകള്‍ക്ക് നല്‍കുന്ന സമ്മാനമാണ് എന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നിരുന്നാലും ബില്‍ നടപ്പാവാന്‍ എടുക്കുന്ന കാലതാമസം, അധികാരത്തിലേറി 10 വര്‍ഷം പിന്നിടുന്ന അവസരത്തില്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്ത് ബില്‍ പാസാക്കിയത് ചോദ്യമുയര്‍ത്തുന്നു.  

Also Read: Women Reservation Bill: വനിതാ സംവരണ ബില്‍ ഉത്തര്‍ പ്രദേശ്‌ രാഷ്ട്രീയത്തില്‍ വരുത്തുക വന്‍ മാറ്റങ്ങള്‍ 
 
അതിനിടെ, വനിതാ സംവരണ ബിൽ സംബന്ധിച്ച് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഉമാഭാരതി ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്ക് ഉറപ്പുനൽകുന്ന 33% സംവരണത്തിൽ 50% ST, SC, OBC സമുദായങ്ങളിലെ സ്ത്രീകള്‍ക്കായി നീക്കിവയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സ്ത്രീ സംവരണ ബിൽ പാർലമെന്‍റില്‍ അവതരിപ്പിച്ചത് രാജ്യത്തെ സ്ത്രീകൾക്ക് സന്തോഷം പകരുന്ന കാര്യമാണ് എന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. 

"1996-ൽ അന്നത്തെ പ്രധാനമന്ത്രി ദേവഗൗഡ ഈ പ്രത്യേക വനിതാ സംവരണം സഭയിൽ അവതരിപ്പിച്ചപ്പോൾ, ഞാൻ ഒരു പാർലമെന്‍റ്  അംഗമായിരുന്നു. താന്‍ ഒരു നിര്‍ദ്ദേശം മുന്നോട്ടു വച്ചു. ബില്ലിൽ ഭേദഗതി കൊണ്ടുവന്നു, സഭയിലെ പകുതിയിലധികം പേരും പിന്തുണച്ചു. ദേവഗൗഡ ഭേദഗതി സന്തോഷത്തോടെ സ്വീകരിച്ചു. ബിൽ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് കൈമാറുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. ചില അംഗങ്ങള്‍ രോക്ഷാകുലരായി എങ്കിലും  അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി, കടുത്ത രാഷ്ട്രീയ എതിരാളികളായ മുലായം സിംഗ് യാദവ്, ലാലു യാദവ്, അവരുടെ പാർട്ടി എംപിമാർ എന്നിവരെല്ലാം ഭേദഗതിക്ക് അനുകൂലമായിരുന്നു, ഉമാ ഭാരതി കത്തില്‍ സൂചിപ്പിച്ചു.

പഞ്ചായത്തീരാജിലും തദ്ദേശസ്ഥാപനങ്ങളിലും പിന്നാക്ക ജാതി സ്ത്രീകൾക്ക് പ്രത്യേക സംവരണത്തിന് വ്യവസ്ഥയുണ്ട്, മണ്ഡല്‍ കമ്മീഷൻ അംഗീകരിച്ച മുസ്ലീം സമുദായത്തിലെ പിന്നോക്ക സ്ത്രീകളെയും നിയമനിർമ്മാണ സ്ഥാപനങ്ങളിലെ സംവരണത്തിന് പരിഗണിക്കണമെന്ന് അവർ കത്തിൽ ചൂണ്ടിക്കാട്ടി. ഈ പ്രത്യേക വ്യവസ്ഥയില്ലാതെ ഈ ബിൽ പാസാക്കിയാൽ, പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകൾക്ക് ഈ പ്രത്യേക അവസരം നഷ്ടപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു.  

താന്‍ സഭയില്‍ അംഗമായിരുന്ന കാലത്തെല്ലാം വനിതാ സംവരണത്തിന്‍റെ പ്രശ്നം ഉന്നയിക്കുമ്പോഴെല്ലാം, അത് സന്തുലിതവും സമഗ്രവുമാകണമെന്ന് ശഠിക്കുമായിരുന്നു, താന്‍ ഇപ്പോൾ സഭയില്‍ അംഗമല്ല, എന്നിരുന്നാലും രാജ്യത്തെ പിന്നോക്ക, ദളിത്, ആദിവാസി വിഭാഗങ്ങൾക്ക് പരിഗണന നല്‍കും വിധം ബിൽ പാസാക്കുമെന്ന് ഉറപ്പുണ്ട് എന്നും ഉമാഭാരതി പറഞ്ഞു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News