Suresh Gopi: കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാൻ ശ്രമിക്കും

Suresh Gopi On Thrissur Thrissur Issues: അതുപോലെ തൃശൂർ പൂരം നടത്തുന്നതിന് പുതിയ മാർഗനിർദ്ദേശങ്ങളുണ്ടാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ കമ്മീഷണറേയും കളക്‌ടറേയും മാറാൻ അനുവദിക്കരുതെന്നും ഇവരെ നിലനിർത്തി പൂരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Jun 6, 2024, 12:23 PM IST
  • കൊച്ചി മെട്രോ സർവീസ് തൃശൂരിലേക്ക് നീട്ടാൻ ശ്രമം തുടരുമെന്ന് നിയുക്ത എംപി സുരേഷ് ഗോപി
  • ഇതിനെ കുറിച്ച് കഴിഞ്ഞ കുറച്ചു കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്‌റയുമായി സംസാരിച്ചിരുന്നു
Suresh Gopi: കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാൻ ശ്രമിക്കും

തൃശൂര്‍: കൊച്ചി മെട്രോ സർവീസ് തൃശൂരിലേക്ക് നീട്ടാൻ ശ്രമം തുടരുമെന്ന് നിയുക്ത എംപി സുരേഷ് ഗോപി.  ഇതിനെ കുറിച്ച് കഴിഞ്ഞ കുറച്ചു വർശങ്ങളായി കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്‌റയുമായി സംസാരിച്ചിരുന്നുവെന്നും  സുരേഷ് ഗോപി മാധ്യമങ്ങളോട് സംസാരികകവേ പറഞ്ഞു.

Also Read: സുരേഷ് ഗോപി മന്ത്രിയായാല്‍ മുരളീധരന്‍ പുറത്തോ? രാജീവ് ചന്ദ്രശേഖറിന് രണ്ടാമൂഴം? ഉടന്‍ അറിയാം...

മുൻ എംഡി മുഹമ്മദ് ഹനീഷുമായും ഇക്കാര്യം സംസാരിച്ചിരുന്നുവെന്ന് പറഞ്ഞ സുരേഷ് ഗോപി ആ സമയത്താണ് തന്നെ കൊച്ചി മെട്രോയുടെ ബ്രാൻഡ് അംബാസഡറാക്കാൻ ശ്രമിച്ചതെന്നും എന്നാൽ ഇവിടെ ചിലർ അത് ചാണകമായി മാറുമെന്ന് പരിഹസിച്ചിരുന്നുവെന്നും ഇനി അവർ പാർലമെന്റിൽ ഈ ചാണകത്തെ സഹിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.   അതുപോലെ തൃശൂർ പൂരം നടത്തുന്നതിന് പുതിയ മാർഗനിർദ്ദേശങ്ങളുണ്ടാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ കമ്മീഷണറേയും കളക്‌ടറേയും മാറാൻ അനുവദിക്കരുതെന്നും ഇവരെ നിലനിർത്തി പൂരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

Also Read: ശനി ജയന്തിയില്‍ ശശ് മഹാപുരുഷ് രാജയോഗം; ഇവരുടെ തലവര മാറിമറിയും

തൃശൂരുകാർ തന്നെ തിരഞ്ഞെടുത്തൽ ആ മണ്ഡലത്തിൽ മാത്രം തന്റെ പ്രവർത്തനം ഒതുങ്ങി നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.  അതുകൊണ്ടുതന്നെ കേരളത്തിനും തമിഴ്‌നാടിനും ഒരുപോലെ കാര്യങ്ങള്‍ ചെയ്യുന്ന എംപിയായി മാറാന്‍ താൻ ശ്രമിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ മണ്ണുത്തിയിൽ നിന്ന് ചങ്ങരംകുളം അല്ലെങ്കിൽ പൊന്നാനി റൂട്ടിലേക്ക് ബന്ധിപ്പിക്കുന്ന ഒരു ക്രോസ് കട്ട് റോഡ് എന്നത് സ്വപ്ന പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News