Arikomban: അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ; മയക്കുവെടി വയ്ക്കുന്നതിലും നിരവധി വെല്ലുവിളികൾ

Wild Elephant Attack: അരിക്കൊമ്പൻ എൻടിപ്പട്ടി മേഖലയിലാണ് ഇന്ന് ഇറങ്ങിയത്. ആന ഇവിടെ നിന്നും കുത്തനാച്ചിയാർ ഭാഗത്തേക്കാണ് നീങ്ങുന്നത്. വനം വകുപ്പ് ഉദ്യോ​ഗസ്ഥർ നിരീക്ഷണം ശക്തമാക്കിയെങ്കിലും ഇതുവരെ ആനയെ നേരിട്ട് കണ്ടെത്താനായില്ല.

Written by - Zee Malayalam News Desk | Last Updated : May 28, 2023, 03:49 PM IST
  • റേഡിയോ കോളർ വഴിയാണ് ആനയെ നിരീക്ഷിക്കുന്നത്
  • ആനയ്ക്കായി തിരച്ചിൽ തുടരുകയാണെന്നാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നത്
  • ആനയെ കണ്ടെത്തിയാലും മയക്കുവെടി വയ്ക്കുന്നതിൽ നിരവധി പ്രശ്നങ്ങൾ നേരിടുകയാണ്
  • വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് ആനയെ നിരപ്പായ പ്രദേശത്തേക്ക് മാറ്റിയതിന് ശേഷം മാത്രമേ മയക്കുവെടി വയ്ക്കാൻ സാധിക്കുകയുള്ളൂ
Arikomban: അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ; മയക്കുവെടി വയ്ക്കുന്നതിലും നിരവധി വെല്ലുവിളികൾ

ചിന്നക്കനാലിൽ നിന്ന് പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ ഇന്നും ജനവാസ മേഖലയിൽ ഇറങ്ങി. അരിക്കൊമ്പൻ എൻടിപ്പട്ടി മേഖലയിലാണ് ഇന്ന് ഇറങ്ങിയത്. ആന ഇവിടെ നിന്നും കുത്തനാച്ചിയാർ ഭാഗത്തേക്കാണ് നീങ്ങുന്നത്. വനം വകുപ്പ് ഉദ്യോ​ഗസ്ഥർ നിരീക്ഷണം ശക്തമാക്കിയെങ്കിലും ഇതുവരെ ആനയെ നേരിട്ട് കണ്ടെത്താനായില്ല.

റേഡിയോ കോളർ വഴിയാണ് ആനയെ നിരീക്ഷിക്കുന്നത്. ആനയ്ക്കായി തിരച്ചിൽ തുടരുകയാണെന്നാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നത്. ആനയെ കണ്ടെത്തിയാലും മയക്കുവെടി വയ്ക്കുന്നതിൽ നിരവധി പ്രശ്നങ്ങൾ നേരിടുകയാണ്. വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് ആനയെ നിരപ്പായ പ്രദേശത്തേക്ക് മാറ്റിയതിന് ശേഷം മാത്രമേ മയക്കുവെടി വയ്ക്കാൻ സാധിക്കുകയുള്ളൂ.

വെള്ളച്ചാട്ടത്തിന് സമീപത്തുവച്ച് മയക്കുവെടി വയ്ക്കുന്നത് അപകടകരമായതിനാൽ ആനയെ ഇവിടെ നിന്ന് മാറ്റേണ്ടതുണ്ട്. മിഷൻ അരിക്കൊമ്പന്റെ ചുമതല ശ്രീവില്ലി പുത്തൂർ മേഘമലെ ടൈഗർ റിസർവ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കാണ്. അരിക്കൊമ്പനെ മയക്കു വെടി വയ്ക്കാൻ ഹെസൂർ ഡിവിഷനിൽ നിന്ന് ഡോ. കലൈവാനനും മധുരാ ഡിവിഷനിൽ നിന്ന് ഡോ. പ്രകാശുമാണ് എത്തിയിരിക്കുന്നത്. മുത്തു, സ്വയംഭൂ എന്നീ രണ്ട് കുങ്കിയാനകളാണ് അരിക്കൊമ്പനെ പിടിക്കാനെത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News