DCC Treasurer NM Vijayan Death: എൻ.എം വിജയന്റെ മരണം; കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി

DCC Treasurer NM Vijayan Death:  ജനുവരി 15 ന് കേസ് ഡയറി ഹാജരാക്കാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.

Written by - Zee Malayalam News Desk | Last Updated : Jan 10, 2025, 12:45 PM IST
  • എൻഎം വിജയന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട കോൺ​ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി
  • ജനുവരി 15ാം തീയതി വരെയാണ് അറസ്റ്റ് തടഞ്ഞത്
  • മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് നിർദ്ദേശം
DCC Treasurer NM Vijayan Death: എൻ.എം വിജയന്റെ മരണം; കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി

കൽപ്പറ്റ: വയനാട്‍ ഡിസിസി ട്രഷറർ എൻഎം വിജയന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട കോൺ​ഗ്രസ് നേതാക്കളെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വാക്കാൽ നിർദ്ദേശം നൽകിയത്.

ഐസി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നി‍ർദ്ദേശം. ഇവർ ഇരുവർക്കും കെകെ ഗോപിനാഥൻ, അന്തരിച്ച മുൻ ഡി.സി.സി പ്രസിഡന്റ് പി.വി ബാലചന്ദ്രൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്.

Read Also: 'ഹിന്ദി ദേശീയ ഭാഷയല്ല, ഔദ്യോഗിക ഭാഷ മാത്രം'; ശ്രദ്ധേയമായി അശ്വിന്റെ പ്രസ്താവന, മുന്നറിയിപ്പുമായി ബിജെപി

എൻഎം വിജയന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഈ നാല് നേതാക്കൾക്കുമായിരിക്കും ഉത്തരവാദിത്തമെന്നും വിജയന്റെ ആത്മഹത്യ കുറിപ്പിലുണ്ട്. 

കേസിൽ  അറസ്റ്റ് ഉണ്ടായേക്കുമെന്ന് കരുതിയിരിക്കെയാണ് കോടതിയുടെ നിർദ്ദേശം. ജനുവരി 15 ന് കേസ് ഡയറി ഹാജരാക്കാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.

അതേസമയം ഐസി ബാലകൃഷ്ണൻ ഒളിവിലല്ലെന്നും പൊലീസ് സുരക്ഷയുള്ള ആളാണ് എംഎൽഎയെന്നും അദ്ദേഹത്തിൻ്റെ അഭിഭാഷകൻ പ്രതികരിച്ചു. പൊലീസ് ഇതുവരെ അദ്ദേഹത്തോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അഭിഭാഷകൻ എൻ എം റഷീദ് പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News