Dr Shahana death: സ്ത്രീധനത്തിനെതിരെ സമൂഹം ശക്തമായി രംഗത്തുവരണം; ഷഹനയുടെ വീട് സന്ദർശിച്ച് ഗവർണർ

Arif Mohammed Khan visits Dr Shahana's house: സ്ത്രീധനക്കാര്യത്തിൽ ജനങ്ങൾക്കിടയിൽ കൂടുതൽ അവബോധം സൃഷ്ടിക്കണമെന്ന് ഗവർണർ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Dec 8, 2023, 05:10 PM IST
  • ഉച്ചയോടെയായിരുന്നു ഗവർണർ ഷഹനയുടെ വീട്ടിൽ എത്തിയത്.
  • സംഭവം നടന്നത് കേരളത്തിലാണ് എന്നത് വളരെ ഏറെ ദുഖിപ്പിക്കുന്നു.
  • പെൺകുട്ടിക്കിടയിൽ കൂടുതൽ ബോധവത്കരണം നടത്തേണ്ടതുണ്ട്.
Dr Shahana death: സ്ത്രീധനത്തിനെതിരെ സമൂഹം ശക്തമായി രംഗത്തുവരണം; ഷഹനയുടെ വീട് സന്ദർശിച്ച് ഗവർണർ

തിരുവനന്തപുരം: സ്ത്രീധനത്തിനെതിരെ സമൂഹം ശക്തമായി രംഗത്തുവരണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധനത്തിനെതിരെ ശക്തമായ ബോധവത്കരണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്ത ഡോ. ഷഹനയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉച്ചയോടെയായിരുന്നു ഗവർണർ ഷഹനയുടെ വീട്ടിൽ എത്തിയത്.

സ്ത്രീധനക്കാര്യത്തിൽ ജനങ്ങൾക്കിടയിൽ കൂടുതൽ അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്നും പെൺകുട്ടികളെ മനക്കരുത്തുള്ളവരാക്കുക എന്നത് രക്ഷിതാക്കളുടേയും അധ്യാപകരുടേയും സമൂഹത്തിന്റേയും ഉത്തരവാദിത്വമാണ് എന്നും ​ഗവ‍ർണർ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതുപോലെ, ഇത്തരത്തിലുള്ള ആവശ്യങ്ങൾ മുന്നോട്ടുവെക്കുമ്പോൾ അതിനെ തള്ളിക്കളയാനുള്ള ശക്തി പെൺകുട്ടികൾക്ക് ഉണ്ടാവണമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സംഭവം നടന്നത് കേരളത്തിലാണ് എന്നത് വളരെ ഏറെ ദുഖിപ്പിക്കുന്നുവെന്ന് പറഞ്ഞ ഗവർണർ പെൺകുട്ടിക്കിടയിൽ കൂടുതൽ ബോധവത്കരണം നടത്തേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.

ALSO READ: നവകേരള സദസിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച കാളയോട്ട മത്സരത്തില്‍ അപകടം

9-ാമത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവം; ഡിസംബർ ഒൻപതിന് അഷ്ടമുടിക്കായലിൽ  

കൊല്ലം: ഒമ്പതാമത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാമ്പ്യൻസ് ബോട്ട് ലീഗ് മൂന്നാം എഡിഷന്റെ ഫൈനലും കൊല്ലത്ത് അഷ്ടമുടിക്കായലിൽ  ഡിസംബർ ഒൻപതിന് പകൽ രണ്ടിന് നടക്കും. ഇന്ത്യൻ എയർഫോഴ്സ് സതേൺ എയർ കമാൻഡിം​ഗ് ഇൻ ചീഫ് എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ മുഖ്യാതിഥിയാകും. 

സിബി എൽ ഫൈനലിൽ 9 ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കും. 12 മത്സരങ്ങളിൽ നിന്നായി ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വള്ളത്തിന് സിബിഎൽ ട്രോഫിയും 25 ലക്ഷം രൂപ സമ്മാനത്തുകയും നൽകും. കൂടാതെ ഇന്ത്യൻ രാഷ്ട്രപതി ഏർപ്പെടുത്തിയ പ്രസിഡന്റ്സ് ട്രോഫിയും ആർ ശങ്കർ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും സമ്മാനിക്കും. 

രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15 ലക്ഷവും പത്ത് ലക്ഷവും രൂപ സമ്മാനത്തുകയും ട്രോഫിയും സമ്മാനിക്കും. പ്രസിഡന്റ്സ് ട്രോഫിയുടെ ഭാഗമായി വനിതകൾ തുഴയുന്ന മൂന്ന് വള്ളങ്ങളുടെ അടക്കം 9 ചെറുവള്ളങ്ങളുടെ മത്സരവും നടക്കും. ഉദ്ഘാടന സമ്മേളനത്തിന് മുമ്പായി വള്ളങ്ങളുടെ ദൃശ്യ സുന്ദരമായ മാസ് ഡ്രിൽ ഉണ്ടായിരിക്കും. ഇന്ത്യൻ എയർഫോഴ്സ് അവതരിപ്പിക്കുന്ന സാഹസിക അഭ്യാസ പ്രകടനങ്ങൾ ഉദ്ഘാടന സമ്മേളനത്തിന് ആവേശം പകരും. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കരിമരുന്ന് പ്രയോഗം ഉൾപ്പെടെ പ്രത്യേക കലാസാംസ്കാരിക പരിപാടികളും കായലിൽ അരങ്ങേറും. 

ജലോത്സവത്തിന് മുന്നോടിയായി കൾച്ചറൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസിക്ക് മുന്നിലെ വേദിയിൽ കലാ, സാംസ്കാരിക പരിപാടികൾ അരങ്ങേറി. വള്ളംകളി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ചുണ്ടൻ വള്ളങ്ങൾ എല്ലാം കൊല്ലത്തെത്തി. ട്രാക്കുകളുടെ പ്രവർത്തനം പൂർത്തിയായി. കാണികളുടെ ഇരുപ്പിടത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ശനിയഴ്ച് ഉച്ചക്ക് രണ്ട് മണിക്ക് ഉദ്ഘാടന ചടങ്ങുകൾ നടക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News