ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍; പുതിയ എസ്എംഎസ് സര്‍വീസുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

24 മണിക്കൂറും സേവനം ലഭിക്കുന്നവിധത്തിലാണ് എസ്എംഎസ് സേവനം ഒരുക്കിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Sep 5, 2022, 01:19 PM IST
  • എച്ച്ഡിഎഫ്‌സി പുതിയ എസ്എംഎസ് സൗകര്യം ഏര്‍പ്പെടുത്തി
  • നാലുദിവസം കൊണ്ട് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാവും
  • എസ്എംഎസ് ആയി തന്നെ ബാങ്ക് അറിയിക്കും
ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍; പുതിയ എസ്എംഎസ് സര്‍വീസുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി തങ്ങളുടെ ഉപഭോക്താക്കൾക്ക്  മെച്ചപ്പെട്ട സേവനം നല്‍കാൻ മത്സരിക്കുകയാണ് ബാങ്കുകൾ. സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി പുതിയ എസ്എംഎസ് സൗകര്യം ഏര്‍പ്പെടുത്തി.

24 മണിക്കൂറും സേവനം ലഭിക്കുന്നവിധത്തിലാണ് എസ്എംഎസ് സേവനം ഒരുക്കിയിരിക്കുന്നത്. അക്കൗണ്ട് ബാലന്‍സ്, വായ്പയ്ക്ക് അപേക്ഷിക്കല്‍, ക്രെഡിറ്റ് കാര്‍ഡ് കൈകാര്യം ചെയ്യല്‍, ചെക്ക്ബുക്കിന് അപേക്ഷ സമര്‍പ്പിക്കൽ, അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് തുടങ്ങി വിവിധ സേവനങ്ങള്‍ എസ്എംഎസ് വഴി പ്രയോജനപ്പെടുത്താമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചിട്ടുണ്ട്. 

നിലവില്‍ ഇത്തരം സേവനങ്ങള്‍ ലഭിക്കുന്നതിനായി പ്രത്യേക കീ വേര്‍ഡുകള്‍ ആവശ്യമായി വരാറുണ്ട്. എന്നാല്‍ ഇവിടെ ഇതിന്റെ ആവശ്യമില്ലെന്ന് ബാങ്ക് വ്യക്തമാക്കുന്നു. ഉപഭോക്താക്കള്‍ക്ക് അവരവരുടെ ശൈലിയും സൗകര്യവും അനുസരിച്ച് വേണ്ട സേവനങ്ങള്‍ എസ്എംഎസ് ആയി ആവശ്യപ്പെടാനുള്ള സൗകര്യമാണ് ഒരുക്കിയത്.  7308080808 എന്ന നമ്പറിലേക്കാണ് എസ്എംഎസ് ചെയ്യേണ്ടത്. കസ്റ്റമര്‍ ഐഡിയുടെ അവസാന നാലക്ഷരം, അക്കൗണ്ട് നമ്പറിന്റെ അവസാന നാലക്ഷരം എന്നിവ ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

നാലുദിവസം കൊണ്ട് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാവും. ഇക്കാര്യം എസ്എംഎസ് ആയി തന്നെ ബാങ്ക് അറിയിക്കും. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അപേക്ഷാഫോം പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്.  രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ബാങ്കിന്റെ എസ്എംഎസ് സേവനം ഉപയോഗിച്ച് വിവിധ ബാങ്കിങ് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യാം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 
 

Trending News