സിപിഎമ്മിൽ പൊട്ടിത്തെറി, പാർട്ടിക്കുള്ളിൽ പൊളിറ്റിക്കൽ ക്രിമിനലുണ്ടെന്ന് മന്ത്രി ജി സുധാകരൻ

പിണറായിയുടെ പേരെടുത്ത് തനിക്കെതിരെ ഉപയോ​ഗിക്കണ്ട, പാ‍ർട്ടിയുടെ കടിഞ്ഞാൺ ഇപ്പോഴും പോളിറ്റ് ബ്യൂറോയുടെ കൈയ്യിൽ തന്നെയാണെന്ന് സുധാകരൻ എടുത്ത് പറയുകയും ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Apr 11, 2021, 08:52 PM IST
  • ആലപ്പുഴയിൽ തിരിഞ്ഞെടുപ്പിന് മുമ്പ് തൊട്ട് പുകഞ്ഞു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്കെതിരെയാണ് ജി സുധാകരൻ ഇന്ന് പൊട്ടിത്തെറിച്ചത്
  • പിണറായിയുടെ പേരെടുത്ത് തനിക്കെതിരെ ഉപയോ​ഗിക്കണ്ട, പാ‍ർട്ടിയുടെ കടിഞ്ഞാൺ ഇപ്പോഴും പോളിറ്റ് ബ്യൂറോയുടെ കൈയ്യിൽ തന്നെയാണെന്ന് സുധാകരൻ
  • തനിക്കെതിരെ ആരോപണ ഉന്നിയിക്കുന്നവർ വോട്ടെല്ലാം പെട്ടിയിൽ ആയി കഴിഞ്ഞിട്ടാണ് ഉന്നയിക്കുന്നതെന്ന് ജി സുധാകരൻ
  • പാർട്ടിയിൽ ഇങ്ങനെയുള്ള പ്രവർത്തനത്തിന്റെ ഫലമായിരുന്നു അരൂരിൽ ഉണ്ടായതെന്ന് സുധാകരൻ ചൂണ്ടിക്കാണിക്കുകയും ചെയ്തു
സിപിഎമ്മിൽ പൊട്ടിത്തെറി, പാർട്ടിക്കുള്ളിൽ പൊളിറ്റിക്കൽ ക്രിമിനലുണ്ടെന്ന് മന്ത്രി ജി സുധാകരൻ

Alappuzha : തെരഞ്ഞെടുപ്പിൽ (Kerala Assembly Election 2021) താൻ പ്രവർത്തിച്ചില്ലെന്ന് വ്യാജ പ്രചാരണം നടത്തിയത് CPM പാർട്ടിയിലെ ചില ക്രിമിനലുകളാണെന്ന് ആഞ്ഞടിച്ച് G Sudhakaran. തന്നെ തഴഞ്ഞ് പിണറായി ആലപ്പുഴ ജില്ലയിലെ പാർട്ടിയുടെ കടിഞ്ഞാൺ ഏറ്റെടുത്തു എന്ന് വാർത്തകളും പ്രചാരണങ്ങളും തെറ്റാണെന്നാണ് ജി സുധാകരൻ. അതിന് പിന്നിൽ പാർട്ടിക്കുള്ളിൽ ക്രിമിനലുകളാണെന്ന് ജി സുധാകരൻ ആലപ്പുഴ വിളിച്ച്  ചേർത്ത് വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി പറയുകയും ചെയ്തു.

ആലപ്പുഴയിൽ തിരിഞ്ഞെടുപ്പിന് മുമ്പ് തൊട്ട് പുകഞ്ഞു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്കെതിരെയാണ് ജി സുധാകരൻ ഇന്ന് പൊട്ടിത്തെറിച്ചത്. തനിക്കെതിരെ ആരോപണ ഉന്നിയിക്കുന്നവർ വോട്ടെല്ലാം പെട്ടിയിൽ ആയി കഴിഞ്ഞിട്ടാണ് ഉന്നയിക്കുന്നതെന്ന് ജി സുധാകരൻ പറ‍ഞ്ഞു. ഇത് വീട് പണി കഴിഞ്ഞ് ആശാരിയെ പുറത്താക്കുന്നതിനെ തുല്യമാണെന്ന് മന്ത്രി വിമർശനം ഉന്നയിക്കുകയും ചെയ്തു.‍ 

ALSO READ : ജലീലിന്റെ ബന്ധു നിയമനം; യോ​ഗ്യതയിൽ ഇളവ് വരുത്താനുള്ള ഫയലിൽ മുഖ്യമന്ത്രിയും ഒപ്പുവച്ചു, രേഖകൾ പുറത്ത്

പിണറായിയുടെ പേരെടുത്ത് തനിക്കെതിരെ ഉപയോ​ഗിക്കണ്ട, പാ‍ർട്ടിയുടെ കടിഞ്ഞാൺ ഇപ്പോഴും പോളിറ്റ് ബ്യൂറോയുടെ കൈയ്യിൽ തന്നെയാണെന്ന് സുധാകരൻ എടുത്ത് പറയുകയും ചെയ്തു.

സുധാകരൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമല്ലെന്നുള്ള മാധ്യമ വാർത്തയെ തുടർന്നാണ് ഈ പ്രതികരണം ഉണ്ടായിരിക്കുന്നത്.  തിര‍ഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പ്രചാരണങ്ങൾക്കായി ജി സുധാകരൻ കാണനില്ലെന്ന് ചർച്ചയായിരുന്നു. എന്നാൽ 65 യോ​ഗങ്ങളിൽ പങ്കെടുത്തു എന്ന് ജി സുധാകരൻ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ താൻ പാർട്ടിയുടെ ഒരു പരിപാടിയിൽ പോലും പ്രവർത്തിച്ചിട്ടില്ലെന്നാണ് ഒരു മാധ്യമ വലിയ രീതിയിൽ വാർത്ത നൽകിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.

ALSO READ : ചോദ്യം ചെയ്യലിന് പിന്നാലെ സ്പീക്കറുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ഫ്ലാറ്റിലും കസ്റ്റംസ് പരിശോധന

പാർട്ടിയിൽ ഇങ്ങനെയുള്ള പ്രവർത്തനത്തിന്റെ ഫലമായിരുന്നു അരൂരിൽ ഉണ്ടായതെന്ന് സുധാകരൻ ചൂണ്ടിക്കാണിക്കുകയും ചെയ്തു. അരൂരിൽ ജയിക്കാമായിരുന്നു, തോറ്റതല്ല അതിന്റെ പിന്നിൽ ശക്തികൾ ഉണ്ടെന്ന സുധാകൻ വെളിപ്പെടുത്തുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News