ചെന്നൈ: ഏകദിന ലോകകപ്പില്‍ പാകിസ്താന് ഇന്ന് ജീവന്‍ മരണ പോരാട്ടം. കരുത്തരായ ദക്ഷിണാഫ്രിക്കയാണ് പാകിസ്താന്റെ എതിരാളികള്‍. ചെന്നൈയില്‍ ഉച്ചയ്ക്ക് 2 മണിയ്ക്കാണ് മത്സരം ആരംഭിക്കുക.
തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ടാണ് ബാബര്‍ അസമും സംഘവും ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇറങ്ങുന്നത്. ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായാണ് പാക് ടീം ഇന്ത്യയിലെത്തിയത്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പാകിസ്താന്‍ കരുത്ത് കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്ത്യയ്ക്ക് എതിരെ വീണ്ടുമൊരു ലോകകപ്പ് തോല്‍വി വഴങ്ങിയതോടെ പാകിസ്താന്‍ ടീം വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്.
ALSO READ: ചാമ്പ്യൻമാർക്ക് ഇത് എന്തുപറ്റി?! ലോകകപ്പിൽ ഇംഗ്ലണ്ടിനെ തകർത്ത് ശ്രീലങ്ക
ഇന്ത്യ തുടങ്ങി വെച്ചത് അടുത്ത മത്സരത്തില്‍ ഓസ്‌ട്രേലിയ ഏറ്റെടുത്തു. വാര്‍ണറും മാര്‍ഷും തകര്‍ത്തടിച്ചപ്പോള്‍ പേരുകേട്ട പാക് ബൗളിംഗ് നിരയ്ക്ക് താളം തെറ്റി. ഇന്ത്യയും ഓസ്‌ട്രേലിയയും പാകിസ്താനെ മുട്ടുകുത്തിച്ചതിന് പിന്നാലെ അവസാന മത്സരത്തില്‍ കുഞ്ഞന്‍ ടീമായ അഫ്ഗാനിസ്താനും പാകിസ്താനെ അട്ടിമറിച്ചു. അനായാസ ജയമാണ് അഫ്ഗാനിസ്താന്‍ സ്വന്തമാക്കിയത്. ഇതോടെ ലോകകപ്പില്‍ പാകിസ്താന്റെ നില പരുങ്ങലിലായി.
മറുഭാഗത്ത്, 5 കളികളില്‍ നാലിലും വിജയിച്ചാണ് പ്രോട്ടീസിന്റെ വരവ്. മൂന്ന് മത്സരങ്ങളില്‍ സെഞ്ച്വറി നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡീ കോക്കിന്റെ ഫോമിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. മധ്യനിരയില്‍ ഹെന്റിച്ച് ക്ലാസന്റെ തകര്‍പ്പന്‍ അടിയാണ് പ്രോട്ടീസിന് മികച്ച സ്‌കോര്‍ സമ്മാനിക്കാറുള്ളത്. സമാനമായ പ്രകടനം പ്രോട്ടീസ് താരങ്ങള്‍ ഇന്നും പുറത്തെടുത്താല്‍ പാകിസ്താന് കാര്യങ്ങള്‍ എളുപ്പമാകില്ല. നിലവില്‍ 8 പോയിന്റുമായി ഇന്ത്യയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക. 4 പോയിന്റുള്ള പാകിസ്താന്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.