Rape threats to Viral Kohli's daughter: വിരാട് കോഹ്‌ലിയുടെ മകൾക്ക് ബലാത്സംഗ ഭീഷണി, ഡൽഹി പോലീസിന് നോട്ടീസ് നൽകി DCW മേധാവി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍   വിരാട്  കോഹ്‌ലിയുടെ 9 മാസം പ്രായമുള്ള മകൾക്ക് നേരെയുള്ള ബലാത്സംഗ ഭീഷണിയിൽ  ഇടപെട്ട്  ഡൽഹി വനിതാ കമ്മീഷൻ  (Delhi Commission for Women - DCW) 

Written by - Zee Malayalam News Desk | Last Updated : Nov 2, 2021, 02:58 PM IST
  • ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ 9 മാസം പ്രായമുള്ള മകൾക്ക് നേരെയുള്ള ബലാത്സംഗ ഭീഷണിയിൽ ഇടപെട്ട് ഡൽഹി വനിതാ കമ്മീഷൻ
  • സംഭവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ സ്വാതി മാലിവാള്‍ ചൊവ്വാഴ്ച (നവംബർ 2, 2021) ഡൽഹി പോലീസിന് നോട്ടീസ് അയച്ചു
Rape threats to Viral Kohli's daughter: വിരാട്  കോഹ്‌ലിയുടെ മകൾക്ക് ബലാത്സംഗ ഭീഷണി, ഡൽഹി പോലീസിന് നോട്ടീസ് നൽകി  DCW മേധാവി

New Delhi: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍   വിരാട്  കോഹ്‌ലിയുടെ 9 മാസം പ്രായമുള്ള മകൾക്ക് നേരെയുള്ള ബലാത്സംഗ ഭീഷണിയിൽ  ഇടപെട്ട്  ഡൽഹി വനിതാ കമ്മീഷൻ  (Delhi Commission for Women - DCW

സംഭവുമായി ബന്ധപ്പെട്ട്  വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ  സ്വാതി മാലിവാള്‍ ചൊവ്വാഴ്ച (നവംബർ 2, 2021) ഡൽഹി പോലീസിന് നോട്ടീസ് അയച്ചു.  ഇത് വളരെ ഗൗരവമുള്ള വിഷയമാണെന്നും അടിയന്തര നടപടിയെടുക്കണമെന്നും ഡൽഹി വനിതാ കമ്മീഷൻ   (Delhi Commission for Women - DCW) അദ്ധ്യക്ഷ സ്വാതി മാലിവാൾ നോട്ടീസിൽ പറഞ്ഞു .

"വിരാട് കോഹ്‌ലിയുടെ (Virat Kohli)  9 മാസം പ്രായമുള്ള മകളെ ബലാത്സംഗം ചെയ്യുമെന്ന് ട്വിറ്ററിൽ ഭീഷണിപ്പെടുത്തിയ സംഭവം  ഏറെ ലജ്ജാകരമാണ്. ഈ ടീം ആയിരക്കണക്കിന് തവണ നമ്മെ അഭിമാനം കൊള്ളിച്ചു, എന്നാല്‍, തോൽവിയിൽ എന്തിനാണ് ഇത്തരത്തിലുള്ള പ്രതികരണം?  അവര്‍ ചോദിച്ചു. 

Also Read: T20 World Cup : വിരാട് കോലിയുടെ 9 മാസം പ്രായം ഉള്ള കുഞ്ഞിന് നേരെ ബലാത്സംഗ ഭീഷിണി, കാരണം മുഹമ്മദ് ഷമിയെ പിന്തുണച്ചു

9 മാസം പ്രായമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ എല്ലാവരെയും അറസ്റ്റ്  ചെയ്യണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

FIR ന്‍റെ പകര്‍പ്പും,  ട്വീറ്റ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്ത പ്രതികളുടെ വിശദാംശങ്ങളും, പോലീസ് കൈക്കൊണ്ട നടപടികളും  ചൂണ്ടിക്കാട്ടി   നവംബർ 8 നകം   റിപ്പോര്‍ട്ട് നല്‍കാന്‍  സൈബർ സെൽ ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് കമ്മീഷണറോട് അവർ ആവശ്യപ്പെട്ടു

ഇപ്പോള്‍ നടന്നുകൊണ്ടിരിയ്ക്കുന്ന  ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ തോൽവിക്ക് ശേഷം മതത്തിന്‍റെ പേരിൽ  ടീമംഗമായ  മുഹമ്മദ് ഷമി കടുത്ത  അധിക്ഷേപം നേരിട്ടിരുന്നു.  എന്നാല്‍,  ദിവസങ്ങള്‍ക്ക് ശേഷമെങ്കിലും ഷമിയെ പിന്തുണച്ച്  കോഹ്ലി രംഗത്തെത്തിയിരുന്നു. 

Also Read: T20 World Cup : പാകിസ്ഥാനെതിരെയുള്ള തോൽവി, മുഹമ്മദ് ഷമിക്ക് നേരെ സൈബർ ആക്രമണം

"എന്നെ സംബന്ധിച്ചിടത്തോളം, ഒരാളെ അവരുടെ മതത്തിന്‍റെ പേരിൽ ആക്രമിക്കുന്നത് ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്ന ഏറ്റവും ദയനീയമായ കാര്യമാണ്,” കോഹ്‌ലി പറഞ്ഞു. 

കളിക്കാര്‍ക്ക് പരസ്പരം അറിയാമെന്നും ടീമിന്‍റെ കരുത്തില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
     
ഇതിനുപിന്നാലെയാണ് കോഹ്‌ലിയുടെ മകള്‍ക്കെതിരായ ഭീഷണി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. തുടക്കത്തില്‍ കോഹ്‌ലിയ്ക്കും അനുഷ്‌കയ്ക്കും നേരെ നടന്ന സൈബര്‍ ആക്രമണം വൈകാതെ അവരുടെ 9  മാസം മാത്രം പ്രായമുള്ള മകള്‍ക്കുനേരെയും തിരിയുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News