കീകീയ്ക്ക് പിന്നാലെ ആളെക്കൊല്ലി ചലഞ്ച്; പേര് മേരി പോപ്പിന്‍സ്‌!

ഈ കഥാപാത്രത്തെ അടിസ്ഥാനമാക്കി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് 'മേരി പോപ്പിന്‍സ് ചലഞ്ച്'.

Last Updated : Aug 28, 2018, 07:32 PM IST
കീകീയ്ക്ക് പിന്നാലെ ആളെക്കൊല്ലി ചലഞ്ച്; പേര് മേരി പോപ്പിന്‍സ്‌!

ല കാലഘട്ടങ്ങളിലായി കുട്ടികള്‍ക്ക് വേണ്ടി വാള്‍ട്ട് ഡിസ്നി എഴുതിയ പുസ്തകങ്ങളില്‍ പരാമര്‍ശിക്കുന്ന കഥാപാത്രമാണ് മേരി പോപ്പിന്‍സ്‌.

ഈ കഥാപാത്രത്തെ അടിസ്ഥാനമാക്കി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് 'മേരി പോപ്പിന്‍സ് ചലഞ്ച്'.

കാട്ടിലൂടെ കുട്ടികളെ തേടിയെത്തുന്ന മാന്ത്രികയായിട്ടാണ് മേരി പോപ്പിന്‍സ്‌ എന്ന കഥാപാത്രം പരമാര്‍ശിക്കപ്പെടുന്നത്. കഥയില്‍ മാന്ത്രിക കൈയ്യില്‍ ഒരു കുടയുമായെത്തുന്നുണ്ട്. അതേപോലെ ഒരു കുടയുംപിടിച്ചുകൊണ്ട് ഉയരത്തില്‍ നിന്ന് ചാടുന്നതാണ് ചലഞ്ച്. കാറ്റിന്റെ ഗതി അനുസരിച്ചായിരിക്കും കുടയുമായി ചാടുന്നയാള്‍ എത്തുക.

പാലത്തില്‍ നിന്നും കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്നുമാണ് പലരും ചലഞ്ച് ഏറ്റെടുത്ത് ചാടുന്നത്. ഉയരത്തില്‍ നിന്ന് ചാടുന്നതുകൊണ്ടുതന്നെ വളരെ അപകടം നിറഞ്ഞതുമാണ് മേരി പോപ്പിന്‍സ്‌ ചലഞ്ച്.

A Spoon full of Sugar helps the Medicine go down... എന്ന മേരി പോപ്പിന്‍സ്‌ ഗാനത്തിനൊപ്പമാണ് ചലഞ്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Trending News