Jammu and Kashmir: ജമ്മുകശ്മീരിൽ ഭീകരരുടെ ആക്രമണത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ കൂടി മരിച്ചു

സമീപ ആഴ്ചകളിൽ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള തുടർച്ചയായ ആക്രമണങ്ങൾ നടക്കുന്നുണ്ട്

Written by - Zee Malayalam News Desk | Last Updated : Oct 18, 2021, 01:06 AM IST
  • ബിഹാറിൽ നിന്നുള്ള ഒരു തെരുവ് കച്ചവടക്കാരനും ഉത്തർപ്രദേശിൽ നിന്നുള്ള ഒരു മരപ്പണിക്കാരനും ശനിയാഴ്ച വൈകുന്നേരം വെടിയേറ്റ് മരിച്ചിരുന്നു
  • കുൽ​ഗ്രാമിലെ വാൻപോ മേഖലയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ വെടിവെപ്പുണ്ടായതായും സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായും പോലീസ് അറിയിച്ചു
  • തൊഴിലാളികൾ താമസിക്കുന്ന വീടുകളിൽ കയറിയാണ് ഭീകരർ വെടിവെപ്പ് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കുന്നു
Jammu and Kashmir: ജമ്മുകശ്മീരിൽ ഭീകരരുടെ ആക്രമണത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ കൂടി മരിച്ചു

ശ്രീനഗർ: തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ ഞായറാഴ്ച തീവ്രവാദികൾ (Terrorist) രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കൂടി വധിച്ചു. 24 മണിക്കൂറിനുള്ളിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരായ മൂന്നാമത്തെ ആക്രമണമാണിത്. സമീപ ആഴ്ചകളിൽ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള തുടർച്ചയായ ആക്രമണങ്ങൾ (Attack) നടക്കുന്നുണ്ട്.

ബിഹാറിൽ നിന്നുള്ള ഒരു തെരുവ് കച്ചവടക്കാരനും ഉത്തർപ്രദേശിൽ നിന്നുള്ള ഒരു മരപ്പണിക്കാരനും ശനിയാഴ്ച വൈകുന്നേരം വെടിയേറ്റ് മരിച്ചിരുന്നു. കുൽ​ഗ്രാമിലെ വാൻപോ മേഖലയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ വെടിവെപ്പുണ്ടായതായും സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായും കശ്മീർ സോൺ പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. തൊഴിലാളികൾ താമസിക്കുന്ന വീടുകളിൽ കയറിയാണ് ഭീകരർ വെടിവെപ്പ് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കുന്നു.

ALSO READ: Jammu and Kashmir: ജമ്മുകശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൂടി വീരമൃത്യു വരിച്ചു

പോലീസും സുരക്ഷാ സേനയും പ്രദേശം വളഞ്ഞു. ഓരോ ജില്ലയിലെയും പോലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്ന് എല്ലാ ഇതര സംസ്ഥാന തൊഴിലാളികളെയും ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കോ കേന്ദ്ര അർദ്ധസൈനിക സേനയുടെ കേന്ദ്രങ്ങളിലേക്കോ സൈനിക സ്ഥാപനത്തിലേക്കോ മാറ്റണമെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് അയച്ച സന്ദേശത്തിൽ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (കശ്മീർ) വിജയ് കുമാർ നിർദേശിച്ചു. വിഷയം അതീവ ​ഗുരുതരമാണെന്നും സന്ദേശത്തിൽ പറയുന്നു.

"നിരപരാധികളായ സിവിലിയന്മാർക്ക് നേരെയുള്ള ക്രൂരമായ ആക്രമണങ്ങളെ അപലപിക്കുന്നു. മാന്യമായ ഉപജീവനമാർഗം നേടാൻ അവരുടെ വീടുകളിലെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ചാണ് അവർ മറ്റൊരിടത്ത് ജോലി ചെയ്യുന്നത്. വളരെ സങ്കടകരമാണ്," പിഡിപി നേതാവ് മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ നടക്കുന്നത് വംശഹത്യയാണെന്ന് ബിജെപി സംസ്ഥാന വക്താവ് അൽത്താഫ് ഠാക്കൂർ പറഞ്ഞു. ഇത്തരം പ്രവൃത്തികൾ മനുഷ്യത്വരഹിതമാണെന്നും തീവ്രവാദികളുടെ നിരാശയാണ് ഇതിലൂടെ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: Encounter in Poonch District: പൂഞ്ചിൽ ഏറ്റുമുട്ടൽ; JCO ഉൾപ്പെടെ 2 സൈനികർക്ക് വീരമൃത്യു

ഉപജീവനത്തിനായി ഇവിടെയെത്തിയ നിരപരാധികളായ തൊഴിലാളികളെ കൊല്ലുന്നത് വലിയ തെറ്റാണെന്ന് സിപിഎം നേതാവ് എംവൈ തരിഗാമി പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ അപലപിച്ചാൽ മാത്രം പോരാ, ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ക്രിമിനലുകൾക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി ശബ്ദമുയർത്തേണ്ട സമയമാണിതെന്നും തരിഗാമി പറഞ്ഞു. ഇത്തരം ക്രൂരമായ പ്രവൃത്തികൾക്കെതിരെ ശബ്ദമുയർത്താൻ രാഷ്ട്രീയം പരിഗണിക്കാതെ എല്ലാവരോടും അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാധാരണക്കാരായ ജനങ്ങളോട് ചെയ്യുന്ന അക്രമങ്ങൾക്കെതിരെയും കൊലപാതകങ്ങൾക്കെതിരെയും ഓരോ തുള്ളി രക്തത്തിനും പ്രതികാരം ചെയ്യുമെന്ന് ജമ്മു കശ്മീർ ലഫ്റ്റനന്റ് ​ഗവർണർ മനോജ് സിൻഹ പറഞ്ഞു. ജമ്മു കശ്മീരിന്റെ സമാധാനവും സാമൂഹിക-സാമ്പത്തിക പുരോഗതിയും ആളുകളുടെ വ്യക്തിഗത വളർച്ചയും തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും കേന്ദ്രഭരണ പ്രദേശത്തിന്റെ അതിവേഗ വികസനത്തിന് പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും സിൻഹ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News