Intermittent Fasting: ഇടവിട്ടുള്ള ഉപവാസം പ്രമേഹരോ​ഗികൾക്ക് ​ഗുണം ചെയ്യുമോ?

Intermittent Fasting: ഒരാൾ ദിവസത്തിലെ എട്ട് മണിക്കൂർ ആവശ്യത്തിന് ഭക്ഷണം കഴിക്കുകയും അടുത്ത 16 മണിക്കൂർ ഉപവസിക്കുകയും ചെയ്യുന്ന രീതിയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്.

Written by - Zee Malayalam News Desk | Last Updated : Aug 27, 2022, 06:21 PM IST
  • മുഴുവൻ ഭക്ഷണവും ഒഴിവാക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണം മോശമാക്കും
  • ക്ഷീണം, ഊർജ്ജം കുറയൽ തുടങ്ങിയ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും
  • ഇത് ആരോ​ഗ്യത്തെ മോശമായി ബാധിക്കും
Intermittent Fasting: ഇടവിട്ടുള്ള ഉപവാസം പ്രമേഹരോ​ഗികൾക്ക് ​ഗുണം ചെയ്യുമോ?

നിങ്ങളുടെ കലോറി ഉപഭോഗം പരിമിതപ്പെടുത്തുന്നതും കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതും ഉൾപ്പെടുന്ന ഭക്ഷണ പദ്ധതിയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ് അഥവാ ഇടവിട്ടുള്ള ഉപവാസം. ഇത് ചെയ്യുന്നതിന് വ്യത്യസ്ത വഴികളുണ്ട്. ചിലർ കലോറി ഉപഭോഗം നിയന്ത്രിക്കുന്നു. മറ്റുള്ളവർ രാത്രിയിലോ പകലിന്റെ നിശ്ചിത സമയത്തോ ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കുന്നു. ഒരാൾ ദിവസത്തിലെ എട്ട് മണിക്കൂർ ആവശ്യത്തിന് ഭക്ഷണം കഴിക്കുകയും അടുത്ത 16 മണിക്കൂർ ഉപവസിക്കുകയും ചെയ്യുന്ന രീതിയാണിത്. രാത്രി ഏഴ് മണിക്ക് ആ ദിവസത്തെ അവസാന ഭക്ഷണം കഴിച്ച ശേഷം അടുത്ത ദിവസം രാവിലെ 11 മണിക്കായിരിക്കും അടുത്ത തവണ ഭക്ഷണം കഴിക്കുക. ഇതിനിടയ്ക്ക് വെള്ളം, ഗ്രീൻ ടീ എന്നിവ കുടിക്കാവുന്നതാണ്. ഈ രീതി പിന്തുടരുന്നത് പ്രമേഹത്തിന് ​ഗുണം ചെയ്യുമോയെന്ന് പോഷകാഹാര വിദഗ്ധ സോണിയ ബക്ഷി വിശദീകരിക്കുന്നു.

“പ്രമേഹം, ഇടവിട്ടുള്ള ഉപവാസം അല്ലെങ്കിൽ ഭക്ഷണം ഒഴിവാക്കുന്നത് പോഷകാഹാരക്കുറവിന് കാരണമാകും. ശരീരത്തിലെ പോഷകങ്ങൾ നഷ്ടപ്പെടുത്തുമ്പോൾ, കൊഴുപ്പ് മാത്രമല്ല, പേശികളെയും ഇത് ബാധിക്കുന്നു. പ്രമേഹരോഗികൾ ഇടവിട്ടുള്ള ഉപവാസം തെരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് പോഷകാഹാര വിദഗ്ധ സോണിയ ബക്ഷി പറയുന്നത്. പ്രമേഹരോഗികൾ ഇടവിട്ടുള്ള ഉപവാസം തെരഞ്ഞെടുക്കുന്നതിലെ ദോഷങ്ങളും അവർ വ്യക്തമാക്കി.

ALSO READ: Hypothyroidism: തൈറോയ്ഡ് ചികിത്സയ്ക്കായി വീട്ടിൽ തന്നെ ചെയ്യാവുന്ന അഞ്ച് പരിഹാരമാർ​ഗങ്ങൾ

ഇടവിട്ടുള്ള ഉപവാസം പ്രമേഹരോഗികൾക്ക് ​ഗുണകരമല്ലാത്തതിന്റെ അഞ്ച് കാരണങ്ങൾ:

- മുഴുവൻ ഭക്ഷണവും ഒഴിവാക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണം മോശമാക്കും. ക്ഷീണം, ഊർജ്ജം കുറയൽ തുടങ്ങിയ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. ഇത് ആരോ​ഗ്യത്തെ മോശമായി ബാധിക്കും.

- ഭക്ഷണം ഒഴിവാക്കുന്നത് പ്രമേഹരോഗികൾക്ക് മോശം ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നതിന് കാരണമായേക്കാം. ഇത് കൊഴുപ്പിന്റെ അളവിലും രക്തത്തിലെ പഞ്ചസാരയുടെ അളവിലും വിപരീത ഫലം ആയിരിക്കും ഉണ്ടാക്കുക. മണിക്കൂറുകളോളം ഭക്ഷണം കഴിച്ചിട്ടില്ലെങ്കിൽ, കാർബോഹൈഡ്രേറ്റ് അടങ്ങിയ പേസ്ട്രിയോ പാസ്തയോ കഴിക്കാനുള്ള ആ​ഗ്രഹം കൂടുതലായിരിക്കും. ഇത്തരത്തിൽ ഭക്ഷണം കഴിക്കുന്നത് പ്രമേഹ രോ​ഗികളുടെ ആരോ​ഗ്യം കൂടുതൽ മോശമാക്കും.

- ഒരു വ്യക്തിയുടെ കലോറിയെ കഠിനമായി നിയന്ത്രിക്കുന്നതോ ഭക്ഷണം ഒഴിവാക്കാൻ ആവശ്യപ്പെടുന്നതോ ആയ ഒരു പ്ലാൻ ദീർഘകാലാടിസ്ഥാനത്തിൽ തുടരാൻ പ്രയാസമാണ്. ശരീരഭാരം കുറയുന്നത് ഹ്രസ്വകാലത്തേക്ക് സംഭവിക്കുമെങ്കിലും വീണ്ടും ശരീരഭാരം വർധിക്കാനുള്ള സാധ്യതയുണ്ട്. ഇത് പ്രമേഹ സങ്കീർണതകൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു.

- പ്രമേഹമുള്ളവർക്ക് ഇടവിട്ടുള്ള ഉപവാസത്തിന്റെ ഒരു വലിയ അപകടസാധ്യത ഹൈപ്പോഗ്ലൈസീമിയ അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ കുറവാണ്. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ ഇടവിട്ടുള്ള ഉപവാസം ഹൈപ്പോഗ്ലൈസീമിയയുടെ അപകടസാധ്യത ഇരട്ടിയാക്കുന്നു. അതിനാൽ ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഇടവിട്ടുള്ള ഉപവാസം ഒരു മികച്ച തെരഞ്ഞെടുപ്പല്ല.

- ടൈപ്പ് 2 പ്രമേഹമുള്ള ആളുകൾക്ക് ഇടയ്ക്കിടെയുള്ള ഉപവാസം രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം സംബന്ധിച്ച ആശങ്കയുണ്ടാക്കും. അതുകൊണ്ട് ഡോക്ടറുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയ ശേഷം മാത്രം ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് സൂക്ഷ്മമായി നിരീക്ഷിക്കുക. മരുന്നുകളും കൃത്യമായി കഴിക്കണം. പ്രമേഹമുള്ളവർ ആരോ​ഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടത് അത്യാവശ്യമാണ്. കൃത്യമായ വ്യായാമവും പിന്തുടരണം.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News