Shining Face: ചര്‍മ്മ സംരക്ഷണത്തിന് പലതരത്തിലുള്ള ക്രീമുകളും സൗന്ദര്യ വര്‍ദ്ധകവസ്തുക്കളും ഉപയോഗിക്കുന്നവരാണ് അധികവും. എന്നാല്‍, നമുക്കറിയാം, ഇവയില്‍ ധാരാളം കെമിക്കല്‍സ് അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് ഗുണത്തോടൊപ്പം ദോഷവും വരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.
ചര്‍മ്മ സംരക്ഷണത്തിന് ഇത്തരം കെമിക്കല്‍സ് അടങ്ങിയ സൗന്ദര്യ വര്‍ദ്ധകവസ്തുക്കല്‍ ഉപയോഗിക്കുന്നതിലും നല്ലത് പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നതാണ്. അതില്‍ ചിലത് വളരെ ലളിതമാണ്. അത്തരത്തിൽ ഒന്നാണ് ദിവസവും തണുത്ത വെള്ളത്തിൽ മുഖം കഴുകുക എന്നത്.
Also Read: Weather Update: തമിഴ്‌നാട്ടില്‍ ഓറഞ്ച് അലേർട്ട്, അതി ശക്തമായ മഴ മുന്നറിയിപ്പ് നല്‍കി IMD
കേള്‍ക്കുമ്പോള്‍ വളരെ ലളിതമെന്ന് തോന്നുമെങ്കിലും ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണം ഏറെയാണ്. ചർമ്മത്തിന് ഉണര്‍വ് ലഭിക്കുന്നത് കൂടാതെ, ചര്‍മ്മത്തിലെ കോശങ്ങൾക്ക് പുതുജീവനും ഒപ്പം ചര്‍മ്മത്തിന്‍റെ ആരോഗ്യവും മെച്ചപ്പെടുത്താന്‍ ഇത് സഹായിയ്ക്കും.
തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. മുഖത്തെ ചുളിവുകൾ : മുഖത്തെ ചുളിവുകൾ നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല ഉപായമാണ് ദിവസവും തണുത്ത വെള്ളത്തിൽ മുഖം കഴുകുക എന്നത്. ദിവസവും തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് ചർമ്മത്തെ മുറുക്കുന്നു. ഈ മുറുക്കം മുഖത്തെ ചുളിവുകൾ എന്ന പ്രശ്‌നം മാറാന്‍ സഹായിയ്ക്കും. ഇത് ഒരു മികച്ച ആന്‍റി-ഏജിംഗ് ടിപ്പ് ആണ്.
2. മുഖക്കുരുവിന് പരിഹാരം: എണ്ണമയമുള്ള ചർമ്മത്തിൽ മുഖക്കുരു ഉണ്ടാവുക സ്വാഭാവികമാണ്. ചർമ്മത്തിലെ സുഷിരങ്ങളിൽ എണ്ണയും അഴുക്കും നിറയുന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം. വേനല്‍ക്കാലത്ത് ഇത് വളരെ കൂടുതലായിരിയ്ക്കും. മുഖക്കുരു തടയാൻ, നിങ്ങൾ ആദ്യം ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകണം, അപ്പോള്‍ രോമകൂപങ്ങള്‍ നന്നായി വൃത്തിയാക്കപ്പെടും. ഇതിന് ശേഷം മുഖം തണുത്ത വെള്ളത്തിൽ കഴുകണം. ഈ ചര്‍മ്മ സംരക്ഷണ മാര്‍ഗ്ഗം അവലംബിക്കുന്നതിലൂടെ സുഷിരങ്ങളില്‍ അഴുക്ക് അടിയുന്നത് കുറയുകയും മുഖക്കുരു ഉണ്ടാവുന്നത് ക്രമേണ കുറയുകയും ചെയ്യും.
3. ക്ഷീണം അകറ്റാനുള്ള ഉത്തമ മാര്‍ഗ്ഗം : ഞൊടിയിടയില്‍ ഉന്മേഷവും ഉണര്‍വും ലഭിക്കാന്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകിയാല്‍ മതി. നിങ്ങളുടെ ക്ഷീണവും ആലസ്യവും മാറും, നിങ്ങളുടെ മുഖം തിളങ്ങുകയും ചെയ്യും.
4. മുഖത്തെ വീക്കം കുറയും : രാവിലെ ഉറക്കമുണരുമ്പോള്‍ ചിലരുടെ മുഖത്തിന് വീക്കം അനുഭവപ്പെടും. എന്നാല്‍, രാവിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതുകൊണ്ട് ഈ പ്രശ്നം അവസാനിക്കും. ഐസ് മസാജും ചര്‍മ്മത്തിന് നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.