World Health Day 2024: ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ രോ​ഗപ്രതിരോധശേഷി മികച്ചതാകണം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്

World Health Day 2024 Significance: ഈ വർഷത്തെ ലോകാരോ​ഗ്യ ദിനത്തിന്റെ പ്രമേയം 'എന്റെ ആരോ​ഗ്യം എന്റെ അവകാശം' എന്നതാണ്.

Written by - Zee Malayalam News Desk | Last Updated : Apr 7, 2024, 12:32 PM IST
  • ലോകാരോ​ഗ്യ ദിനം ആചരിക്കുമ്പോൾ ഓരോരുത്തരും മൊത്തത്തിലുള്ള ആരോ​ഗ്യം സംരക്ഷിക്കുന്നതിന് സജീവമായ നടപടികൾ കൈക്കൊള്ളേണ്ടത് പ്രധാനമാണ്
  • രോ​ഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതും രോ​ഗങ്ങളെ തടയുന്നതും മൊത്തത്തിലുള്ള ആരോ​ഗ്യം മികച്ചതായി നിലനിർത്തുന്നതിൽ പ്രധാനമാണ്
World Health Day 2024: ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ രോ​ഗപ്രതിരോധശേഷി മികച്ചതാകണം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്

ഏപ്രിൽ ഏഴിന് ലോകാരോ​ഗ്യ ദിനം ആചരിക്കുന്നു. വർധിച്ചുവരുന്ന ആ​ഗോള ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുകയും ആരോ​ഗ്യത്തോടെ ജീവിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. ലോകാരോ​ഗ്യ സംഘടന 1948ൽ സ്ഥാപിതമായതിന്റെ വാർഷികം കൂടിയാണ് ലോകാരോ​ഗ്യ ദിനം. ഈ വർഷത്തെ ലോകാരോ​ഗ്യ ദിനത്തിന്റെ പ്രമേയം 'എന്റെ ആരോ​ഗ്യം എന്റെ അവകാശം' എന്നതാണ്.

ആരോ​ഗ്യ സേവനങ്ങൾ, വിദ്യാഭ്യാസം എന്നിവ എല്ലാവർക്കും പ്രാപ്യമാക്കുന്നതിനാണ് ഈ പ്രമേയം ഊന്നൽ നൽകുന്നത്. ലോകാരോ​ഗ്യ ദിനം ആചരിക്കുമ്പോൾ ഓരോരുത്തരും മൊത്തത്തിലുള്ള ആരോ​ഗ്യം സംരക്ഷിക്കുന്നതിന് സജീവമായ നടപടികൾ കൈക്കൊള്ളേണ്ടത് പ്രധാനമാണ്. രോ​ഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതും രോ​ഗങ്ങളെ തടയുന്നതും മൊത്തത്തിലുള്ള ആരോ​ഗ്യം മികച്ചതായി നിലനിർത്തുന്നതിൽ പ്രധാനമാണ്.

ALSO READ: അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നു; ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത, മുന്നറിയിപ്പ്

സമീകൃതാഹാരം: പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീൻ, ആരോ​ഗ്യകരമായ കൊഴുപ്പുകൾ എന്നിങ്ങനെ പോഷക​ഗുണമുള്ള വിവിധ ഭക്ഷണങ്ങൾ കഴിക്കുന്നത് ശശീരത്തിന് ആവശ്യമായ ഊർജ്ജം നൽകും. ഇത് രോ​ഗപ്രതിരോധശേഷി മികച്ചതാക്കാൻ സഹായിക്കും. റെയിൻബോ ഡയറ്റ് പിന്തുടരുന്നത് വിവിധ വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നതിന് സഹായിക്കും.

ആരോ​ഗ്യകരമായ ഭാരം: അമിതഭാരം, ഭാരക്കുറവ് എന്നിവ രോ​ഗപ്രതിരോധ സംവിധാനത്തെ മോശമായി ബാധിക്കും. പോഷകസമ്പുഷ്ടമായ ഭക്ഷണക്രമത്തിലൂടെയും വ്യായാമങ്ങളിലൂടെയും ആരോ​ഗ്യകരമായ ഭാരം നിലനിർത്തേണ്ടത് പ്രധാനമാണ്. വ്യായാമം ശരീരഭാരം നിയന്ത്രിക്കാൻ മാത്രമല്ല, രോ​ഗപ്രതിരോധശേഷി മികച്ചതായി നിലനിർത്താനും സഹായിക്കുന്നു.

പുകവലിയും മദ്യപാനവും ഒഴിവാക്കുക: പുകവലി രോ​ഗപ്രതിരോധ സംവിധാനത്തെ മോശമായി ബാധിക്കും. വിവിധ അണുബാധകൾക്ക് ശരീരം ഇരയാകാനുള്ള സാധ്യത വർധിപ്പിക്കും. പുകവലി ഉപേക്ഷിക്കുന്നത് മെച്ചപ്പെട്ട രോ​ഗപ്രതിരോധശേഷിയുണ്ടാകാനും ആരോ​ഗ്യം സംരക്ഷിക്കാനും സഹായിക്കും. മദ്യപാനം നിർത്തുകയോ പരിമിതപ്പെടുത്തുകയോ ചെയ്യേണ്ടത് പ്രധാനമാണ്. അമിതമായ മദ്യപാനം രോ​ഗപ്രതിരോധ സംവിധാനത്തെ മോശമാക്കും.

ALSO READ: ഈ പത്ത് ഭക്ഷണങ്ങൾ ചർമ്മത്തിന് തിളക്കവും ആരോ​ഗ്യവും നൽകും; ഏതെല്ലാമെന്ന് നോക്കാം

സമ്മർദ്ദം: വിട്ടുമാറാത്ത സമ്മർദ്ദം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തും. ഇത് വിവിധ രോ​ഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും. ധ്യാനം, ശ്വസന വ്യായാമങ്ങൾ, യോ​ഗ എന്നിവ ശീലമാക്കുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. സമ്മർദ്ദം കുറയ്ക്കുന്നത് രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.

ഉറക്കം: കൃത്യമായ ഉറക്കം ശീലമാക്കുന്നത് രോ​ഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ശരീരത്തിന് വിശ്രമിക്കാനും ഊർജ്ജം വീണ്ടെടുക്കാനും കൃത്യമായ ഉറക്കം പ്രധാനമാണ്. ശരീരത്തിന് ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെയെങ്കിലും ഉറക്കം ലഭിക്കേണ്ടത് പ്രധാനമാണ്. ഉറങ്ങുന്നതിന് മുൻപ് ഫോൺ, കമ്പ്യൂട്ടർ എന്നിവ ഉപയോ​ഗിക്കുന്നത് കുറയ്ക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News