Lucknow: ഇന്ന് നടക്കുന്ന റോഡപകടങ്ങളുടെ എണ്ണം നിരീക്ഷിച്ചാല്‍ നമ്മുടെ രാജ്യത്ത് റോഡിലൂടെ നടക്കുന്നത് കൊറോണ അണുബാധയേക്കാൾ അപകടകരമാണ് എന്ന് തോന്നിപ്പോകും....
കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഡാറ്റ അനുസരിച്ച് കഴിഞ്ഞ വർഷം രാജ്യത്ത് ഏകദേശം 1.49 ലക്ഷം പേർ കൊറോണ വൈറസ് ബാധിച്ച് മരിച്ചപ്പോൾ, രാജ്യത്ത് പ്രതിവർഷം 1.50 ലക്ഷത്തിലധികം ആളുകൾ റോഡപകടങ്ങൾ മൂലം മരിക്കുന്നുണ്ട്. ഈ കണക്കുകള്‍ ഏറെ ആശങ്കാജനകമാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും പറയുകയുണ്ടായി. രാജ്യത്ത് ദിനംപ്രതി 415 പേർ റോഡപകടങ്ങളിൽ മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
രാജ്യത്ത് ജനസംഖ്യയിൽ ഒന്നാമതുള്ള ഉത്തർ പ്രദേശിലേയും സ്ഥിതി വ്യത്യസ്തമല്ല. ഉത്തര്‍ പ്രദേശ് പോലീസും (UP Police) സംസ്ഥാന ട്രാഫിക് പോലീസും റോഡ് സുരക്ഷാ നിയമങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നു.
അതേസമയം, ഉത്തര്‍ പ്രദേശ് പോലീസിന്‍റെ ട്രാഫിക് സുരക്ഷയുമായി ബന്ധപ്പെട്ട വിഭാഗം അടുത്തിടെ പോസ്റ്റ് ചെയ്ത ഒരു ട്വീ റ്റ് വൈറലാവുകയാണ്.
Also Read: Shocking News..!! മൂന്നു മാസം പ്രായമായ പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൗമാരക്കാരന്‍, പ്രതി ഒളിവില്‍
ഒരു ബൈക്കില്‍ യാത്ര ചെയ്യുന്ന ഒരു കുടുംബമാണ് ചിത്രത്തില്‍... അവരെ കണ്ട് കൈകൂപ്പി നില്‍ക്കുന്ന പോലീസും...!! ഭര്‍ത്താവും ഭാര്യയും അഞ്ചു കുട്ടികളുമാണ് ബൈക്കില്‍ യാത്ര ചെയ്യുന്നത്....!!
ബൈക്കിനോടല്ല, സ്വന്തം കുടുംബത്തോടും അല്പം ദയ കാണിക്കൂ .... യമദേവനെയെങ്കിലും ഭയപ്പെടൂ... എന്നിങ്ങനെയുള്ള ക്യപ്ഷന്‍ നല്‍കിയാണ് UP Police ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്.
चालान से नहीं, यमराज से डरिये #RoadSafety #UPPCares pic.twitter.com/Lu5RC6XWmC
— UP POLICE (@Uppolice) August 14, 2021
വാസ്തവത്തിൽ, ലോകാരോഗ്യ സംഘടന (World Health Organisation - WHO) ഈ ദശകത്തില്‍ അതായത്, 2030തോടെ റോഡപകടങ്ങളിൽ മരണപ്പെടുന്നവരുടെ പരിക്കേറ്റവരുടെയും എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യം മുന്നോട്ടു വച്ചിരിക്കുകയാണ്. അതേസമയം, റോഡപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...