Omicron India Update: കർണാടകയിൽ വ്യാഴാഴ്ച (ഡിസംബർ 16) ഒമിക്രോണ്‍ വകഭേദത്തിന്‍റെ 5 കേസുകൾ കൂടി സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി ഡോ.സുധാകർ കെ.
കര്‍ണാടകയില്‍ ഇതോടെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 8 ആയി. രോഗം ബാധിച്ചവരില്‍ 3 പേര്‍ യുകെ, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരാണ്. ഈ രാജ്യങ്ങളെല്ലാം ഒമിക്രോണ്‍ വ്യാപനം തീവ്രമാണ്.
കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ 'ആശങ്കയുടെ വകഭേദം' എന്നാണ് ലോകാരോഗ്യ സംഘടന വിശേഷി പ്പിക്കുന്നത്.
കര്‍ണാടകയില്‍ 5 പുതിയ കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്ത് അകെ 83 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ഇതുവരെ 32 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു.
ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ പേരും എണ്ണവും ഇപ്രകാരം.
മഹാരാഷ്ട്ര - 32, രാജസ്ഥാൻ - 17, ഗുജറാത്ത് - 5, കർണാടക - 8, കേരളം -5, ആന്ധ്രാപ്രദേശ് -1, തെലങ്കാന -2, തമിഴ്‌നാട് - 1, പശ്ചിമ ബംഗാൾ -1, ചണ്ഡീഗഡ് -1, തമിഴ്‌നാട് -1, ഡൽഹി - 10.
അതേസമയം, സ്വയം നീക്ഷണത്തില്‍ കഴിയുന്ന ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരും അലംഭാവം കാണിക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്റീനും ഏഴ് ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസായതിനാല്‍ ജാഗ്രത പാലിക്കണം. സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...