പാലക്കാട്: മണ്ണാര്‍ക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു. കോഴിക്കൂട്ടിലെ ഇരുമ്പ് വലയിൽ കുടുങ്ങിയ പുലിയാണ് ചത്തത്. ആറ് മണിക്കൂറോളം പുലി വലയിൽ കുടുങ്ങിക്കിടന്നു. വയനാട്ടിൽ നിന്ന് വിദഗ്ധ സംഘം എത്തി മയക്കുവെടിവച്ച് പുലിയെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് പുലി ചത്തത്. പുലിയുടെ ജഡം മണ്ണാര്‍ക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാറ്റി.
പാലക്കാട് മണ്ണാർക്കാട് വീട്ടുപരിസരത്തെ കോഴിക്കൂട്ടിലാണ് പുലി കുടങ്ങിയത്. മണ്ണാര്‍ക്കാട് കുന്തിപ്പാടം ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് പുലിയെ കോഴിക്കൂട്ടിലെ വലയിൽ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ശബ്ദം കേട്ട് എത്തിയ ഫിലിപ്പാണ് പുലിയെ കണ്ടത്. തലനാരിഴയ്ക്കാണ് ഇയാൾ പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ALSO READ: Leopard: പാലക്കാട് മണ്ണാർക്കാട് കോഴിക്കൂട്ടിലെ വലയിൽ കുടുങ്ങി പുലി; മയക്കുവെടിവച്ച് പിടികൂടാൻ നീക്കം
കോഴിക്കൂട്ടില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പുലിയുടെ കാൽ കമ്പി വലയിൽ കുടുങ്ങുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയിരുന്നു. ഒമ്പത് മണിയോടെ പുലിയെ മയക്കുവെടിവച്ച് പിടികൂടാനായിരുന്നു തീരുമാനം. ഇതിനായി വയനാട് നിന്ന് വിദഗ്ധ സംഘം പുറപ്പെട്ടിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...