മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിയ്ക്കെതിരെ പീഡന പരാതിയുമായി ബീഹാര്‍ സ്വദേശിനി.
2009 മുതല്‍ 2018 വരെ ബിനോയ് തന്നെ പീഡിപ്പിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു. ബന്ധത്തില്‍ 8 വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു. ഡാൻസ് ബാർ ജീവനക്കാരിയാണ് പരാതിക്കാരിയായ യുവതി.
മുംബൈ അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് മുപ്പത്തിമൂന്നുകാരിയായ യുവതി പരാതി നൽകിയത്. ബിനോയ് താന്‍ വിവാഹിതനാണെന്ന വിവരം മറച്ചു വച്ചിരുന്നതായും യുവതി പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
യുവതിയുടെ പരാതി അനുസരിച്ച് മുമ്പു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
അതേസമയം, പരാതിക്കാരിയായ യുവതിയെ അറിയാമെന്ന് പറഞ്ഞ ബിനോയ് കോടിയേരി പീഡന പരാതി ബ്ലാക്ക് മെയിലിംഗ് ആണെന്നാണ് അഭിപ്രായപ്പെട്ടത്. അഭിഭാഷകനുമായി ആലോചിച്ചു തുടര്‍ നടപടികളിലേയ്ക്ക് കടക്കുമെന്നും യുവതി മുന്‍പും ഭീഷണിപ്പെടുത്തിയിരുന്നതായും ബിനോയ് കോടിയേരി പറഞ്ഞു.