കൊവിഡിന്റെ ഇന്ത്യൻ വകഭേദം ശ്രീലങ്കയിലും ബം​ഗ്ലാദേശിലും സ്ഥിരീകരിച്ചു

ബംഗ്ലാദേശിലെ ആറ് പേരിലാണ് വൈറസ് കണ്ടെത്തിയിട്ടുള്ളത്. അടുത്തിടെ ഇന്ത്യ സന്ദർശിച്ചവരാണ് ഇവർ

Written by - Zee Malayalam News Desk | Last Updated : May 9, 2021, 02:15 PM IST
  • ബംഗ്ലാദേശിലെ ആറ് പേരിലാണ് വൈറസ് കണ്ടെത്തിയിട്ടുള്ളത്
  • അടുത്തിടെ ഇന്ത്യ സന്ദർശിച്ചവരാണ് ഇവർ
  • കൂടുതൽ പേരിൽ രോഗം സ്ഥിരീകരിക്കാനുള്ള സാധ്യതയുണ്ടെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് വക്താവ് ഡോ.നസ്മുൽ ഇസ്ലാം മുന്ന പറഞ്ഞു
  • ഇന്ത്യയിൽ കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതോടെ ബംഗ്ലാദേശ് അതിർത്തികൾ അടച്ചിരുന്നു
കൊവിഡിന്റെ ഇന്ത്യൻ വകഭേദം ശ്രീലങ്കയിലും ബം​ഗ്ലാദേശിലും സ്ഥിരീകരിച്ചു

കൊളംബോ: കൊവിഡ് (Covid) വൈറസിന്റെ ഇന്ത്യൻ വകഭേദം അയൽരാജ്യങ്ങളായ ശ്രീലങ്കയിലും ബംഗ്ലാദേശിലും കണ്ടെത്തി. ബി.1.167 എന്ന വൈറസിന്റെ (Virus) സാന്നിധ്യം സ്ഥിരീകരിച്ചു. ഇതോടെ വ്യാപനമുണ്ടാകാതിരിക്കാൻ ജാ​ഗ്രത പാലിക്കണമെന്ന് ഇരു രാജ്യങ്ങളും നിർദേശം നൽകി.

ബംഗ്ലാദേശിലെ ആറ് പേരിലാണ് വൈറസ് കണ്ടെത്തിയിട്ടുള്ളത്. അടുത്തിടെ ഇന്ത്യ സന്ദർശിച്ചവരാണ് ഇവർ. വരും ദിവസങ്ങളിൽ കൂടുതൽ പേരിൽ രോഗം സ്ഥിരീകരിക്കാനുള്ള സാധ്യതയുണ്ടെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് വക്താവ് ഡോ.നസ്മുൽ ഇസ്ലാം മുന്ന പറഞ്ഞു. ഇന്ത്യയിൽ കൊവിഡിന്റെ (Covid) രണ്ടാം തരംഗം രൂക്ഷമായതോടെ ബംഗ്ലാദേശ് അതിർത്തികൾ അടച്ചിരുന്നു. ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു.

ALSO READ: Covid Updates : പ്രതിദിന കോവിഡ് കണക്കുകൾ നാല് ലക്ഷത്തിൽ തന്നെ; 4092 പേർ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടു

ശ്രീലങ്കയിൽ ഒരാൾക്കാണ് ഇന്ത്യൻ വകഭേ​ദം വന്ന കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾ ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയതാണ്. കൊവിഡ് ബാധിച്ചയാൾ കൊളംബോയിൽ നിരീക്ഷണത്തിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News