New Covid-19 wave: പത്ത് ലക്ഷം പേ‍‍ർ മരിക്കും! ചൈനയിൽ വീണ്ടും കോവിഡ് 19 തരംഗം, മുന്നറിയിപ്പ് ഇങ്ങനെ...

New Covid-19 wave grips China: 2023 ഏപ്രിൽ ഒന്നാകുമ്പോഴേക്കും ചൈനയിലെ കൊവിഡ് വ്യാപനം അതിരൂക്ഷമാകും എന്നാണ് യുഎസ് ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ റിപ്പോർട്ട് ചെയ്യുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 20, 2022, 01:06 PM IST
  • കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കിയത് ചൈനയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ
  • രോഗബാധ കൂടുന്നതും മരണങ്ങൾ കൂടുന്നതും ആരോഗ്യ വിഭാഗം നിരീക്ഷിക്കുന്നുണ്ട്
  • കൊവിഡ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത് ചൈനയിൽ ആയിരുന്നു
New Covid-19 wave: പത്ത് ലക്ഷം പേ‍‍ർ മരിക്കും! ചൈനയിൽ വീണ്ടും കോവിഡ് 19 തരംഗം, മുന്നറിയിപ്പ് ഇങ്ങനെ...

ബീജിങ്: ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടും കോവിഡ് 19 മരണങ്ങൾ. 142 കോടിയിലധികം ജനങ്ങളുള്ള  ചൈനയിൽ ഡിസംബർ 19 ന് മാത്രം റിപ്പോർട്ട് ചെയ്തത് അഞ്ച് മരങ്ങളാണ്. ഇതോടെ ചൈനയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,242 ആയി. ഡിസംബർ മൂന്നിന് ശേഷം രാജ്യത്ത് ദേശീയ ആരോഗ്യ കമ്മീഷൻ (NHC) റിപ്പോർട്ട് ചെയ്യുന്ന കോവിഡ് 19 മരണങ്ങളാണിത്. കോവിഡ് മൂലമുണ്ടാകുന്ന മരണങ്ങളുടെ ഔദ്യോഗികമായ കണക്കുകൾ സർക്കാർ പുറത്ത് വിടുന്നുണ്ടോ എന്ന സംശയം നിലനിൽക്കുന്നതിനിടെയാണ് ഇത്. 2,722 പുതിയ കോവിഡ് കേസുകളാണ് ഡിസംബർ 19 ന് ചൈനയിൽ റിപ്പോർട്ട് ചെയ്‌തത്‌. 

കൊവിഡ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ സാഹചര്യത്തിൽ ചൈനയിൽ അടുത്ത ഒരു വ‍ർഷത്തിനുള്ളിൽ പത്ത് ലക്ഷത്തിലധികം ആളുകൾ വൈറസ് ബാധയിൽ മരിക്കുമെന്നാണ് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൽത്ത് മെട്രിക്സ് ഇവാലുവേഷൻ കണക്കാക്കുന്നത്. ഇവരുടെ കണക്കുകൂട്ടൽ പ്രകാരം 2023 ഏപ്രിൽ ഒന്നോടെ ചൈനയിൽ കൊവിഡ് വ്യാപനം അതിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയിൽ എത്തുമെന്നും മരണം 3,22,000 ൽ എത്തുമെന്നും ഇവർ പ്രവചിക്കുന്നുണ്ട്. ഈ സമയമാകുമ്പോഴേക്കും ചൈനയുടെ ജനസംഖ്യയിലെ മൂന്നിലൊന്ന് പേരേയും രോ​ഗം ബാധിക്കുമെന്നും ഇവർ വിലയിരുത്തുന്നു. 

Read Also: കൊവിഡിന്റെ ഉത്ഭവം അന്വേഷിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന ; ചൈനയോട് റിപ്പോർട്ട് തേടി

അതേസമയം,  ഈ ശൈത്യകാലത്ത് പ്രതീക്ഷിക്കുന്ന മൂന്ന് കോവിഡ് -19 തരംഗങ്ങളിൽ ആദ്യത്തേതിന്റെ ആഘാതം ചൈനയെ പിടിമുറുക്കാൻ തുടങ്ങി എന്നാണ്  ചീഫ് എപ്പിഡെമിയോളജിസ്റ്റ് വു സുൻയു പറഞ്ഞത്. തലസ്ഥാനത്ത് വൈറസ് അതിവേഗം പടരുന്നതായി ബീജിംഗ് സിറ്റി ഉദ്യോഗസ്ഥൻ സൂ ഹെജിയാനും വ്യക്തമാക്കി. ശക്തമായ പ്രതിഷേധത്തെ തുടർന്ന് അടുത്തിടെയാണ് ചൈനയിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്‌തത്‌. മരണങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ നീക്കം ചെയ്തത് അധികൃതരിൽ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. അടച്ചിട്ടിരുന്ന ബാറുകൾ, ഇന്റർനെറ്റ് കഫെകൾ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയതായി ബീജിംഗ് സിറ്റി ഉദ്യോഗസ്ഥൻ സൂ ഹെജിയാൻ പറഞ്ഞു.

ഒമിക്‌റോൺ വകഭേദമാണ് ഇപ്പോൾ രാജ്യത്ത് പടരുന്നത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. രോഗം പടരുകയും നിയന്ത്രണങ്ങളിൽ വ്യത്യാസം വരുത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രായമായവർ വാക്‌സിനേഷനെടുക്കാൻ വിമുഖത കാണിക്കുന്നതും അധികൃതരിൽ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. അതേസമയം, നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയെങ്കിലും പല നഗരങ്ങളിലും മുൻപനുഭവപ്പെട്ടിരുന്ന തിരക്ക് കാണാനാകുന്നില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിവേഗം പടരുന്ന ഒമിക്രോൺ ജനങ്ങളുടെയുള്ളിൽ ഭീതി സൃഷ്ടിക്കുന്നതാണ് പുറത്തിറങ്ങുന്നതിൽ നിന്നും ആളുകളെ തടയുന്നത് .

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News