The Undertaker: സ്രാവില്‍ നിന്ന് ഭാര്യയെ സംരക്ഷിച്ച് അണ്ടര്‍ടേക്കര്‍; വീഡിയോ വൈറൽ, കൈയ്യടിച്ച് ആരാധകര്‍

The Undertaker viral video: അണ്ടർടേക്കറുടെ ഭാര്യ തന്നെയാണ് ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jul 11, 2023, 06:11 PM IST
  • ലോകമെമ്പാടും നിരവധി ആരാധകരുള്ള താരമാണ് അണ്ടർടേക്കർ.
  • 2010ലാണ് മിഷേൽ മക്കൂലും അണ്ടർടേക്കറും വിവാഹിതരായത്.
  • 2020 ജൂണിലാണ് അണ്ടർടേക്കർ ഡബ്ല്യുഡബ്ല്യുഇയിൽ നിന്ന് വിരമിച്ചത്.
The Undertaker: സ്രാവില്‍ നിന്ന് ഭാര്യയെ സംരക്ഷിച്ച് അണ്ടര്‍ടേക്കര്‍; വീഡിയോ വൈറൽ, കൈയ്യടിച്ച് ആരാധകര്‍

ഡബ്ല്യുഡബ്ല്യുഡബ്ല്യു ആരാധകരെ മൂന്ന് പതിറ്റാണ്ടിലേറെ വിസ്മയിപ്പിച്ച ഇതിഹാസ താരമാണ് ദി അണ്ടര്‍ ടേക്കര്‍ (മാര്‍ക്ക് വില്യം കലവെ). ലോകത്താകമാനം ആരാധകരുള്ള അണ്ടര്‍ടേക്കര്‍ 2020ലാണ് വിരമിച്ചത്. ഇപ്പോള്‍ ഇതാ 58കാരനായ അണ്ടര്‍ടേക്കറുമായി ബന്ധപ്പെട്ട ഒരു സാഹസിക വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

ബീച്ചില്‍ കരയോട് ചേര്‍ന്ന് നീന്തുന്ന സ്രാവില്‍ നിന്ന് ഭാര്യ മിഷേല്‍ മക്കൂലിനെ സംരക്ഷിച്ചിരിക്കുകയാണ് അണ്ടര്‍ടേക്കര്‍. മക്കൂല്‍ തന്നെയാണ് ഈ വിവരം ചിത്രങ്ങളും വീഡിയോകളും സഹിതം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. താന്‍ കരയിലിരുന്ന പുസ്തകം വായിക്കുമ്പോഴാണ് സ്രാവിനെ കണ്ടതെന്നും ഉടന്‍ തന്നെ അണ്ടര്‍ടേക്കറെ വിവരം അറിയിച്ചെന്നും മക്കൂല്‍ പറഞ്ഞു. ഉടന്‍ തന്നെ അണ്ടര്‍ടേക്കര്‍ ഭയമൊന്നുമില്ലാതെ സ്രാവിന് നേരെ നടന്ന് നീങ്ങി. 'എന്റെ സംരക്ഷകന്‍' എന്ന് കുറിക്കാനും മക്കൂല്‍ മറന്നില്ല. 

ALSO READ: 'ചാനലിന് മുകളിലേക്ക് വളർന്നാൽ വെട്ടിവീഴ്ത്താതെ തരമില്ല'; മുടിയൻ വിഷയത്തിൽ ശ്രീകണ്ഠൻ നായർ

നിരവധിയാളുകളാണ് അണ്ടര്‍ടേക്കറെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. അണ്ടര്‍ടേക്കറോട് നേരിട്ട് ഏറ്റുമുട്ടാനുള്ള ധൈര്യം സ്രാവിനില്ലെന്നാണ് ചിലര്‍ പറയുന്നത്. ഡെഡ്മാന് എന്ത് സ്രാവ് എന്നാണ് മറ്റ് ചിലരുടെ ചോദ്യം. നിങ്ങളുടെ ഭര്‍ത്താവിന്റെ പേര് അണ്ടര്‍ടേക്കര്‍ എന്നാണെന്ന് മിഷേല്‍ മക്കൂലിനെ ചിലര്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. 2010ലാണ് അണ്ടര്‍ടേക്കറും മക്കൂലും വിവാഹിതരായത്. ഏതായാലും അണ്ടര്‍ടേക്കറുടെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞിരിക്കുകയാണ്. 

 
 
 
 

 
 
 
 
 

A post shared by Michelle McCool-Calaway (@mimicalacool)

 

1990ല്‍ സര്‍വൈവര്‍ സീരീസിലൂടെയാണ് അണ്ടര്‍ടേക്കര്‍ ഡബ്ല്യുഡബ്ല്യുഇയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് റിംഗില്‍ പകരം വെയ്ക്കാന്‍ ആളില്ലാത്ത രീതിയിലായിരുന്നു അദ്ദേഹത്തിന്റെ വളര്‍ച്ച. ഏഴ് തവണ അണ്ടര്‍ടേക്കര്‍ ലോകചാമ്പ്യനായിട്ടുണ്ട്. ആറ് തവണ ടാഗ് ടീം ചാമ്പ്യന്‍ഷിപ്പ് നേട്ടവും അദ്ദേഹം സ്വന്തം പേരിലാക്കിയിട്ടുണ്ട്. നീണ്ട 30 വര്‍ഷത്തെ കരിയര്‍ 2020 ജൂണിലാണ് അദ്ദേഹം അവസാനിപ്പിച്ചത്. ഏറ്റവും കൂടുതല്‍ കാലം ഡബ്ല്യുഡബ്ല്യുഇയുടെ ഭാഗമായ താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡും ഡെഡ്മാന്‍ എന്ന് വിളിപ്പേരുള്ള അണ്ടര്‍ടേക്കര്‍ സ്വന്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News