തൃശ്ശൂര്‍: തൃശൂരിൽ വൻ കവർച്ച. കൊരട്ടിയില്‍ വീട്ടില്‍നിന്ന് 35 പവന് സ്വര്‍ണം കവര്‍ന്നതായി റിപ്പോർട്ട്. മോഷണം നടന്നത് കൊരട്ടി ചിറങ്ങര പ്രകാശന്റെ വീട്ടിലാണ്. സംഭവം നടന്നത് ഇന്ന് പുലര്‍ച്ചെയായിരുന്നു.
Also Read: പിന്നണി ഗായകൻ പിവി വിശ്വനാഥൻ അന്തരിച്ചു
കഴിഞ്ഞ ദിവസം ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ബാങ്ക് ലോക്കറില്‍നിന്ന് എടുത്ത സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായിരിക്കുന്നത്. സംഭവസമയത്ത് പ്രകാശനും ഭാര്യയും വീട്ടിലുണ്ടായിരുന്നു. പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ വീട്ടിലെ മറ്റൊരു മുറിയില്‍ ലൈറ്റ് കത്തിക്കിടക്കുന്നത് കണ്ടതോടെയാണ് സംഭവമറിയുന്നത്.
Also Read: 365 ദിവസങ്ങൾക്ക് ശേഷം കർക്കടകത്തിൽ ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാരുടെ ജീവിതം പച്ച പിടിക്കും!
തുടര്‍ന്ന് പ്രകാശൻ ലൈറ്റ് ഓഫാക്കാനായി ഈ മുറിയിലെത്തിയപ്പോള്‍ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. പരിശോധിച്ചപ്പോള്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി മനസിലായി. മാത്രമല്ല മുറിയിലുണ്ടായിരുന്ന ചില ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വീട്ടുവളപ്പില്‍ ഉപേക്ഷിച്ചനിലയിലും കണ്ടെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.