PFI : പോപ്പുല‍ർ ഫ്രണ്ടിനെതിരെ വീണ്ടും നടപടി; 5 സംസ്ഥാനങ്ങളിൽ നിന്നായി 247 പേർ അറസ്റ്റിൽ

ഡൽഹിയിൽ പരിശോധന നടത്തിയ സ്ഥലങ്ങളിൽ നിലവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.   

Written by - Zee Malayalam News Desk | Last Updated : Sep 27, 2022, 02:31 PM IST
  • വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനകൾക്ക് ശേഷം 247 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
  • ഡൽഹിയിലും വ്യാപക പരിശോധനയാണ് നടത്തിയത്. ഡൽഹിയിൽ പരിശോധന നടത്തിയ സ്ഥലങ്ങളിൽ നിലവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
  • ഡൽഹിയിൽ നിന്ന് മാത്രം 30 പേരെയാണ് പൊലീസും ഭീകരവിരുദ്ധ സേനയും കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
  • മധ്യ പ്രദേശിൽ നിന്ന് 21 പേരെയും അസാമിൽ നിന്ന് 25 പേരെയുമാണ് അറസ്റ്റ് ചെയ്തത്. യുപിയിലും റെയ്‌ഡ്‌ നടത്തിയിട്ടുണ്ട്.
PFI : പോപ്പുല‍ർ ഫ്രണ്ടിനെതിരെ വീണ്ടും നടപടി; 5 സംസ്ഥാനങ്ങളിൽ നിന്നായി 247 പേർ അറസ്റ്റിൽ

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്‌ഡ്‌ നടത്തി സംസ്ഥാന പൊലീസ് സേനകളും ഭീകര വിരുദ്ധ സേനയും. വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനകൾക്ക് ശേഷം 247 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡൽഹിയിലും വ്യാപക പരിശോധനയാണ് നടത്തിയത്. ഡൽഹിയിൽ പരിശോധന നടത്തിയ സ്ഥലങ്ങളിൽ നിലവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡൽഹിയിൽ നിന്ന് മാത്രം 30 പേരെയാണ് പൊലീസും ഭീകരവിരുദ്ധ സേനയും കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. മധ്യ പ്രദേശിൽ നിന്ന് 21 പേരെയും അസാമിൽ നിന്ന് 25 പേരെയുമാണ് അറസ്റ്റ് ചെയ്തത്.  യുപിയിലും റെയ്‌ഡ്‌ നടത്തിയിട്ടുണ്ട്.

ഡൽഹിയിൽ രോഹിണി, ജാമിയ, ഷഹീൻ ബാഗ്, നിസാമുദ്ദീൻ എന്നിവിടങ്ങളിലാണ് പൊലീസും ഭീകരവിരുദ്ധ സേനയും ചേർന്ന് പരിശോധന നടത്തിയത്. റെയ്ഡിന് ശേഷം ഈ സ്ഥലങ്ങളിൽ അർദ്ധസൈനിക വിഭാഗം റൂട്ട് മാർച്ച് നടത്തുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ആയിരുന്നു. സെപ്റ്റംബർ 22 ന് എൻഐഎ രാജ്യവ്യാപകമായി റെയ്‌ഡ്‌ നടത്തിയിരുന്നു. അതിനോടൊപ്പം 106  പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ചോദ്യം ചെയ്യൽ തുടർന്ന് വരുന്ന സാഹചര്യത്തിലാണ് കൂടുതൽ സ്ഥലങ്ങളിൽ റെയ്‌ഡ്‌ നടത്തിയിരിക്കുന്നത്. 

ALSO READ: Popular Front : പൂനെയില്‍ പോപ്പുലർ ഫ്രണ്ടിന്റെ പ്രതിഷേധത്തിനിടയിൽ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം; കടുത്ത നടപടി ആവശ്യപ്പെട്ട് ബിജെപി

കഴിഞ്ഞ ദിവസം പൂനെയിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച പ്രതിഷേധത്തിനിടയിൽ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം ഉയർത്തിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും പിഎഫ്ഐ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി  രംഗത്തെത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി വരികെയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ എഎൻഐയും പുറത്തുവിട്ടിട്ടുണ്ട്.

പൂനെ ജില്ലാ കളക്ടർ ഓഫീസിന് മുന്നിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച പ്രതിഷേധത്തിനിടയിലായിരുന്നു സംഭവം. ഇതിനെ തുടർന്ന് 40 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിയമവിരുദ്ധമായി സംഘം ചേർന്നതിനാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. രാജ്യത്തൊട്ടാകെ പിഎഫ്ഐക്കെതിരെ നടത്തിയ റെയ്ഡുകളിലും അറസ്റ്റുകളിലും പ്രതിഷേധം അറിയിച്ച് കൊണ്ടായിരുന്നു ഇവർ സംഘടിച്ചത്. ഇതിനെതിരെ  ശക്തമായി പ്രതികരിച്ച് കൊണ്ട് ബിജെപി പ്രവർത്തകരും രംഗത്ത് എത്തിയിരുന്നു. ഈ മുദ്രവാക്യം ഉയർത്തിയവരെ വെറുതെവിട്ടിലെന്ന് ബിജെപി എംഎല്‍എ നിതേഷ് റാണ പറഞ്ഞു. കൂടാതെ പിഎഫ്ഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണമായി ഇഡി കഴിഞ്ഞ ദിവസം  രംഗത്തെത്തിയിരുന്നു.  ജൂലൈയിൽ ബിഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. കേരളത്തിൽ നിന്നും വ്യാഴാഴ്ച അറസ്റ്റിലായ ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.   ജൂലൈയിൽ ബിഹാറിലെ പറ്റ്നയിൽ നടന്ന റാലിയിൽ വെച്ചാണ് പ്രധാനമന്ത്രിയെ വധിക്കാൻ ശ്രമിച്ചതെന്നാണ് ഇഡി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി പരിശീലന പരിപാടികൾ പോപ്പുലർ ഫ്രണ്ട് നടത്തിയിരുന്നുവെന്നും ഇതിനായി ആയുധങ്ങളും, സ്‌ഫോടക വസ്തുക്കളും ശേഖരിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News