Delhi Flood: ഡല്‍ഹിയില്‍ യമുന നദിയിലെ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. തിങ്കളാഴ്ച രാത്രി 11 മണിയോടെ തലസ്ഥാനത്ത് യമുന നദിയുടെ ജലനിരപ്പ് 206.01 മീറ്ററായി. യമുനയിലെ ജലനിരപ്പിൽ നേരത്തെ ക്രമാനുഗതമായ കുറവുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് ഉള്ളത്.
Also Read: NDA Meeting: ബിജെപി സഖ്യത്തിന്‍റെ മഹത്തായ ശക്തി പ്രകടനം ഇന്ന്, 38 പാര്‍ട്ടികള്‍ പങ്കെടുക്കും
തിങ്കളാഴ്ച രാവിലെതന്നെ യമുനയുടെ ജലനിരപ്പ് 205.48 മീറ്റർ കടന്നിരുന്നു. ദേശീയ തലസ്ഥാനത്തിന്‍റെ പല ഭാഗങ്ങളും ഇപ്പോഴും വെള്ളത്തിലാണ്.
ഹരിയാനയിലെ ചില പ്രദേശങ്ങളിൽ കനത്ത മഴ പെയ്തതിനെത്തുടർന്ന് യമുന നദിയിൽ ജലനിരപ്പിൽ നേരിയ വര്‍ദ്ധനയുണ്ടായതിനാൽ ദേശീയ തലസ്ഥാനത്ത് സർക്കാർ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവരോട് വെള്ളപ്പൊക്ക ബാധിത വീടുകളിലേക്ക് മടങ്ങരുതെന്ന് ഡൽഹി മന്ത്രി അതിഷി നിർദ്ദേശിച്ചു.
ഡല്‍ഹിയില്‍ യമുനയിലെ ജലനിരപ്പ് കുറയുന്നത് കണക്കിലെടുത്ത് ഡൽഹി സർക്കാരിന്‍റെ ഗതാഗത വകുപ്പ് അതിന്‍റെ ചില യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. ഡൽഹിയിലേക്കുള്ള ഹെവി ഗുഡ്‌സ് വാഹനങ്ങളുടെ പ്രവേശനം ഇനി സിംഗു അതിർത്തിയിൽ നിന്ന് മാത്രമേ നിയന്ത്രിക്കൂ.
മാത്രമല്ല, ഹരിയാന, ഹിമാചൽ പ്രദേശ്, ചണ്ഡീഗഡ്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് ഡൽഹിയുടെ ഐഎസ്ബിടി കശ്മീരി ഗേറ്റിലേക്ക് സർവീസ് നടത്തുന്ന അന്തർസംസ്ഥാന ബസുകൾക്ക് സിംഗു അതിർത്തിയിലൂടെ മാത്രമേ എത്താൻ കഴിയൂ എന്ന് ഡൽഹി സർക്കാരിന്‍റെ ഗതാഗത വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
നേരത്തെ, ജൂലൈ 13 ന് പുറപ്പെടുവിച്ച ഉത്തരവിൽ, വെള്ളക്കെട്ട് കാരണം സിംഗു അതിർത്തി, ബദർപൂർ അതിർത്തി, ലോണി അതിർത്തി, ചില്ല അതിർത്തി എന്നിവിടങ്ങളിൽ നിന്ന് ഡൽഹിയിലേക്കുള്ള ഹെവി വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചിരുന്നു. എന്നാൽ, ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും കൊണ്ടുപോകുന്ന ഭാരവാഹനങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ഡല്‍ഹിയില്‍ കനത്ത മഴയുടെ പ്രകോപം ഇല്ല എങ്കിലും അയല്‍ സംസ്ഥാനമായ ഹരിയാനയില്‍ പെയ്യുന്ന കനത്ത മഴ ഡല്‍ഹിയില്‍ ആഘാതം സൃഷ്ടിക്കുകയാണ്. വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളില്‍ കനത്ത മഴ പെയ്യുന്നതിനിടെ ഹരിയാന ഹത്നികുണ്ഡ് ബാരേജിൽ നിന്ന് യമുനാ നദിയിലേക്ക് വെള്ളം തുറന്നുവിടുന്നതാണ് ഇപ്പോള്‍ യമുനയില്‍ ജലനിരപ്പ് ഉയരാന്‍ കാരണമായി മാറിയിരിയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...