Kuwait: വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് തുടരും

വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് തുടരുമെന്ന് കുവൈത്ത്.... 

Written by - Zee Malayalam News Desk | Last Updated : Apr 3, 2021, 11:57 PM IST
  • വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് തുടരുമെന്ന് കുവൈത്ത്....
  • ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് തുടരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി സര്‍ക്കാര്‍ വക്താവ് താരീഖ് അല്‍ മുസറം അറിയിച്ചു.
Kuwait: വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക്  തുടരും

Kuwait City: വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് തുടരുമെന്ന് കുവൈത്ത്.... 

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് തുടരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി സര്‍ക്കാര്‍ വക്താവ് താരീഖ് അല്‍ മുസറം അറിയിച്ചു. 

അതേസമയം കുവൈത്തില്‍ ഏര്‍പ്പെടുത്തിയ ഭാഗിക കര്‍ഫ്യൂ ഏപ്രില്‍ 22 വരെ  നീട്ടിയതായും അദ്ദേഹം അറിയിച്ചു.  ഏപ്രില്‍  8 മുതല്‍  കര്‍ഫ്യൂ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.  രാത്രി ഏഴു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയായിരിക്കും പുതിയ കര്‍ഫ്യൂ സമയം.  പ്രതിദിന കൊറോണ വ്യാപന  കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. 

റെസ്റ്റോറന്റുകള്‍, കഫേകള്‍, ഫുഡ് മാര്‍ക്കറ്റുകള്‍ എന്നിവ രാത്രി ഏഴ് മുതല്‍ പുലര്‍ച്ചെ മൂന്ന് വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും (ഡെലിവറി സര്‍വീസ്). രാത്രി ഏഴ് മുതല്‍ രാത്രി 10 വരെ പാര്‍പ്പിട മേഖലകളില്‍ നടക്കാനും അനുവദിക്കും. കോപ്പറേറ്റീവ് സൊസൈറ്റികളില്‍ അപ്പോയിന്റ്‌മെന്റ് റിസര്‍വേഷന്‍ സിസ്റ്റം വഴി രാത്രി ഏഴ് മുതല്‍ അര്‍ദ്ധരാത്രി 12 വരെ ഷോപ്പിംഗിന് പ്രവേശിക്കാം.

Also read: UAE: സ്​​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്നു, റംസാന്‍ കാലത്ത് പാലിക്കേണ്ട നിബന്ധനകള്‍ പുറത്തിറക്കി

റമദാനില്‍ റെസ്റ്റോറന്റുകള്‍ക്ക് രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ മൂന്നുവരെ ഡെലിവറി സര്‍വീസിന് പ്രത്യേക അനുമതി നല്‍കുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News